തൃശ്ശൂര്‍: ഭക്ഷണം കിട്ടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമരത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസിനോട് റിപ്പര്‍ ജയാനന്ദന്‍. സി.പി.എം. തൃശ്ശൂരില്‍ നടത്തിയ രാപകല്‍ സമരത്തില്‍ എത്തി ഭക്ഷണം വാങ്ങിക്കഴിച്ചു.
തടവു ചാടിയ റിപ്പര്‍ ജയാനന്ദന്‍ പിടിയില്‍
കല്ലേറ്റുങ്കരയിലെ ഒരു ക്ഷേത്രത്തില്‍നിന്ന് മൂന്ന് താഴികക്കുടങ്ങള്‍ മോഷ്ടിച്ചു. ഇവ 2750 രൂപയ്ക്ക് കുരിയച്ചിറയില്‍ വിറ്റു. മോട്ടോര്‍പുര, തുറന്നുകിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ചെറുകിട മോഷണങ്ങള്‍ നടത്തിയിരുന്നു.
പകല്‍ തേക്കിന്‍കാട് മൈതാനത്തും പരിസരത്തുമായി കഴിയും. കല്ലേറ്റുംകര, കൊടകര പ്രദേശങ്ങളിലാണ് രാത്രിയുറക്കമെന്നും റിപ്പര്‍ വെളിപ്പെടുത്തി.
കയ്യില്‍ ഒരു തുണിക്കെട്ടുമായി സൈക്കിളിലായിരുന്നു സഞ്ചാരം. തിങ്കളാഴ്ച ബി.ജെ.പി. നടത്തിയ ടോള്‍ പ്ലാസ കാല്‍നടജാഥയുടെ സമാപനസമ്മേളനത്തിലും ജയാനന്ദന്‍ എത്തി വെള്ളം വാങ്ങിക്കുടിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ പൊതുചടങ്ങുകളില്‍പോലും പങ്കെടുത്തിട്ടും താന്‍ തിരിച്ചറിയപ്പെട്ടില്ല എന്നതാണ് റിപ്പറിന് വീണ്ടും പുറത്തിറങ്ങാന്‍ ധൈര്യം നല്‍കിയതെന്നും പുതുക്കാട് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment