Latest News

സോളാർ: രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് മാറ്റം

കൊച്ചി: ഏറെ വിവാദമായ സോളാർ കേസ് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ നിന്ന് മാറ്റി. ജസ്റ്റീസുമാരായ എസ്.എസ്.സതീശ് ചന്ദ്രൻ,​ വി.കെ.മോഹനൻ എന്നിവരുടെ പരിഗണനാ വിഷയങ്ങളിൽ നിന്നാണ് സോളാർ കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റീസുമാരായ ഹാരൂൺ റഷീദ്,​ തോമസ് ടി.ജോസഫ് എന്നിവരാകും ഇനി സോളാർ കേസ് പരിഗണിക്കുക.

സോളാർ കേസുമായി ബന്ധപ്പെട്ട് ഈ രണ്ടു ജഡ്ജിമാരും സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. കേസിലെ പ്രതികളായ സരിത എസ്.നായർ,​ ടെനി ജോപ്പൻ എന്നിവരുടെ ജാമ്യാപേക്ഷകൾ പരിഗണിച്ചിരുന്നത് ജസ്റ്റീസ് സതീശ് ചന്ദ്രൻ ആയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ച വ്യവസായി എം.കെ.കുരുവിളയുടെ പരാതി പരിഗണിച്ചിരുന്നത് വി.കെ.മോഹനൻ ആയിരുന്നു. കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി അന്വേഷിച്ചുവോയെന്നും കേസിന്റെ വാദത്തിനിടെ മോഹനൻ ചോദിച്ചത് ഏറെ വിവാദങ്ങൾ ഉയർത്തിയിരുന്നു.

അതേസമയം ജഡ്ജിമാരെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്നാണ് ഹൈക്കോടതി വൃത്തങ്ങൾ പറയുന്നത്. ചിലപ്പോൾ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറുണ്ടെന്നും അവർ പറയുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Solar, High Court


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.