ആര്യടുക്കം ബാര ജി.എല്‍.പി. സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബാലകൃഷ്ണനെ കുത്തേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് - ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
നെഞ്ചിലേററ ആഴത്തിലുളള മുറിവാണ് ബാലകൃഷ്ണന്റെ മരണത്തിന് കാരണമായത്.
മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
സംഭവത്തെ തുടര്‍ന്ന് മാങ്ങാടും പരിസരങ്ങളിലും വ്യാപകമായ അക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബാലകൃഷ്ണന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.
ഉദുമ വനിത സഹകരണ സംഘത്തിലെ ജീവനക്കാരി അനിതയാണ് മരിച്ച ബാലകൃഷ്ണന്റെ ഭാര്യ. മക്കള്‍: ആതിര (ഡിഗ്രി വിദ്യാര്‍ത്ഥിനി), അക്ഷയ് (പത്താം ക്ലാസ് വിദ്യാര്‍ത്ഥി).
സ്ഥിരമായ രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന പ്രദേശമാണ് മാങ്ങാട്. മരിച്ച ബാലകൃഷ്ണന്റെ സഹോദരന് ബാലചന്ദ്രന് ഒരുവര്‍ഷം മുമ്പ് വെട്ടേറ്റിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment