ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. സബ്‌സിഡി അനുവദിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടെങ്കില്‍ അത് നികത്താന്‍ നിരക്ക് കൂട്ടുന്നത് ഉള്‍പ്പടെയുള്ള മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ദുര്‍ഭരണം കാരണമാണ് കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായത്. ഡീസല്‍ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നഷ്ടം കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. ജനപ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യയാത്ര യാത്ര അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
സുപ്രീംകോടതി ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കി ജനവരി 17 നാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി ലഭിക്കുകയുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഒ.എന്‍.ജി.സിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യത്ത് ആവശ്യമുള്ളതിന്റെ 83 ശതമാനം ഡീസലും ഇറക്കുമതി ചെയ്യുകയാണെന്ന് ഒ.എന്‍.ജി.സി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡി ലഭിച്ചില്ലെങ്കില്‍ യാത്രാ നിരക്ക് കൂട്ടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി. ഡീസലിന്റെ വില വന്‍തോതില്‍ കൂടിയ സാഹചര്യത്തില്‍ ഇന്ധനച്ചെലവ് പതിന്മടങ്ങ് കൂടിയെന്നും ആ സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അഡ്വ. ഹാരീസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
സബ്‌സിഡി എടുത്തുകളയുംമുമ്പ് ലിറ്ററിന് 48.72 രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നത്. 18000 ലിറ്ററിന് അന്ന് 8,76,985.77 രൂപയാണ് നല്‍കിയത്. സപ്തംബര്‍ ഒന്നിന് ഡീസലിന്റെ വില 63.39 രൂപയാണ്. 18000 ലിറ്ററിന് ഈ നിരക്കില്‍ ചെലവ് 11,41,200 രൂപയായി. വ്യത്യാസം 2,64,215 രൂപ. ഒരു മാസത്തെ ചെലവ് മുന്‍ നിരക്കില്‍ 18 കോടിയായിരുന്നത് സബ്‌സിഡി എടുത്ത് കളയുമ്പോള്‍ 20 കോടി രൂപയായി ഉയര്‍ന്നു.
ഡീസലിന്റെ നിരക്ക് കൂട്ടുന്നതിനനുസരിച്ച് യാത്രാനിരക്ക് വര്‍ധിപ്പിക്കാനും കഴിയില്ലെന്ന്, സബ്‌സിഡി പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.
ഡീലര്‍ കമ്മീഷന്‍ ഒഴിവാക്കിയാണ് കെ.എസ്.ആര്‍.ടി.സിക്ക് എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കുന്നത്. പ്രതിദിനം നാലര ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നിറയ്ക്കുന്നത്. സബ്‌സിഡി പുനഃസ്ഥാപിച്ചതോടെ 60 ലക്ഷം രൂപയുടെ പ്രതിദിന നേട്ടമുണ്ടായി. പ്രതിമാസ നഷ്ടം 18 കോടി രൂപ കുറയ്ക്കാനും കെ.എസ്.ആര്‍.ടി.സിക്ക് കഴിയും. സുപ്രീംകോടതി വിധിയോടെ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിയുടെ നില കൂടുതല്‍ പരുങ്ങലിലാകും

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment