ഇക്കുറി ഡി.വൈ.എഫ്.ഐ. കാര്യങ്കോട് യൂണിറ്റും, ചെമ്മാക്കര കൃഷ്ണപിള്ള സ്മാരക ക്ലബും ചുരുളന്‍ വള്ളങ്ങളാണ് നീറ്റിലിറക്കിയത്. ആലപ്പുഴയില്‍ നിര്‍മിച്ച് തയ്യാറാക്കിയ ചുരുളന്‍ വള്ളങ്ങള്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ തേജസ്വിനിയിലൂടെ ഒഴുകുകയാണ്.
17പേര്‍ തുഴയും വള്ളംകളിമത്സരത്തിനുള്ള ഒരുക്കങ്ങളാണ് ചെമ്മാക്കര ടീം നടത്തിവരുന്നത്. സന്ധ്യവരെ നീളുന്ന ചുരുളന്‍ വള്ളങ്ങളുടെ പരിശീലനം കാണാന്‍ വൈകുന്നേരങ്ങളില്‍ കാര്യങ്കോട് പാലത്തിനരികില്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്.
കാസര്‍കോട് ജില്ലക്കാര്‍ക്ക് തീര്‍ത്തും അന്യമായ ചുരുളന്‍വള്ളത്തിലുള്ള പരിശീലനം പുതുമയാര്‍ന്നതാണ്. വള്ളംകളിമത്സരത്തില്‍ എങ്ങനെയും ട്രോഫി സ്വന്തമാക്കാനുള്ള പരിശീലനമാണ് നടക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഭക്ഷണവും ടീമുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരമലബാര്‍ ജലോത്സവം വര്‍ണവൈവിധ്യമാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്. അതിന് പൊലിമയേകാന്‍ ടീമുകളുടെ പരിശീലനം അവസാനഘട്ടത്തിലാണ്.
No comments:
Post a Comment