വാഷിംഗ്ടൺ: സിറിയ വിഷയത്തിൽ അമേരിക്കയും റഷ്യയും മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞുള്ള ആശയപരമായ ഏറ്റുമുട്ടൽ തുടരുന്നു. ആയുധങ്ങളിൽനിന്ന് ആശയത്തിലേക്ക് പോരാട്ടം മാറിയതിൽ ലോകത്തിനു പക്ഷേ ആശ്വാസം.
പശ്ചിമേഷ്യൻ വിഷയത്തിൽ അമേരിക്കൻ അസാധാരണത്വമാണ് നിലനിൽക്കുന്നതെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിന്റെ വിമർശനത്തിന് അമേരിക്കയുടെ മറുപടി: മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അസാധാരണത്വം. അത് റഷ്യയ്ക്ക് മനസിലാവില്ലെന്നും അമേരിക്കൻ വക്താവ് ജേയ് കാർണി പറഞ്ഞു.
സിറിയയിലെ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട് റഷ്യ രാജ്യാന്തരതലത്തിൽ നേടിയ നയതന്ത്ര വിജയത്തിന്റെ കെറുവ് മുഴുവൻ അമേരിക്ക പുട്ടിനെതിരെ പ്രകടിപ്പിച്ചു. ന്യൂയോർക്ക് ടൈംസ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് പുട്ടിൻ അമേരിക്കക്കെതിരെ തുറന്നടിച്ചത്. അമേരിക്കയുടെ നയങ്ങളാണ് ആ രാഷ്ട്രത്തെ വ്യത്യസ്തമാക്കുന്നതെന്നും അസാധാരണമാക്കുന്നതെന്നും ബരാക്ക് ഒബാമ പറഞ്ഞിരുന്നു. വ്യത്യസ്തരെന്നും സാധാരണക്കാരല്ലെന്നും ജനം സ്വയം വിലയിരുത്തുന്നത് അപകടമാണ്. അതിന് പുറകിലുള്ള കാരണങ്ങൾ എന്തായാലും അവ അപലപിക്കപ്പെടേണ്ടതാണെന്ന് പുട്ടിൻ പറഞ്ഞു.
ഇതിനുള്ള മറുപടിയിലാണ് ജേയ് കാർണി പുട്ടിനെ കണക്കറ്റ് വിമർശിച്ചത്. റഷ്യയിൽനിന്ന് അമേരിക്കയെ വ്യത്യസ്തമാക്കുന്നത് ജനാധിപത്യ മൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടും പുലർത്തുന്ന സമീപനമാണെന്ന് കാർണി പറഞ്ഞു. ഒരു ഏകാധിപതി കുട്ടികളെ രാസായുധങ്ങളുപയോഗിച്ച് കുട്ടികളെ ശ്വാസംമുട്ടിച്ച് കൊല്ലുന്പോൾ ലോകത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഞങ്ങൾ ആശങ്കപ്പെടും. അത് റഷ്യയ്ക്ക് മനസിലാവില്ല- കാർണി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rassia, America,
No comments:
Post a Comment