ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ നിവാസികളായ 4 സഹോദരിമാര്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്തു. സ്ത്രീധനം നല്‍കാനില്ലാത്തതിനാല്‍ വിവാഹം നടക്കാത്തതിനെത്തുടര്‍ന്നാണ് ഇവരുടെ ആത്മഹത്യ.
സഹോദരിമാരായ മുനീറ, സീനത്ത്, നസീയ, ഫൈസ എന്നിവരാണ് സ്ത്രീധന പ്രശ്‌നം മൂലം തൊട്ടടുത്തുള്ള കനാലില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇവരെല്ലാം 23നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായി കനാലില്‍ ചാടിയ മറ്റൊരു സഹോദരി പര്‍വീണിനെ(24) നാട്ടുകാര്‍ രക്ഷപ്പെടുത്തി.
വിവാഹം നടത്താതതില്‍ പിതാവായ ബഷീര്‍ അഹമ്മദ് രാജ്പുതിനോടു കലഹിച്ച ശേഷമാണ് 5 സഹോദരിമാരുംകൂടി ഈ കടുംകൈയ്ക്ക് തുനിഞ്ഞത്.
വിവാഹം നടത്താതതില്‍ പിതാവായ ബഷീര്‍ അഹമ്മദ് രാജ്പുതിനോടു കലഹിച്ച ശേഷമാണ് 5 സഹോദരിമാരുംകൂടി ഈ കടുംകൈയ്ക്ക് തുനിഞ്ഞത്.
എന്റെ എല്ലാ സമ്പാദ്യങ്ങളും 2 മക്കളുടെ വിവാഹത്തോടെ കഴിഞ്ഞു. വിവാഹം നടക്കാത്തതിലുള്ള വിഷമവും ദാരിദ്ര്യവുമാണ് എന്റെ മക്കളെക്കൊണ്ട് ഇത് ചെയ്യിച്ചത്- മരിച്ച പെണ്‍കുട്ടികളുടെ പിതാവായ രാജ്പുത് പറഞ്ഞു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കെറോര്‍ പക്കാ നിവാസിയായ രാജ്പുത് കര്‍ഷകനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment