തൃശൂര്‍ : ഭര്‍ത്താവിന്റെ വേര്‍പാട് സൃഷ്ടിച്ച ഹൃദയവേദനയിലും തളരാതെ ലിജി പറഞ്ഞു: ''ലിബുവിന്റെ ആവശ്യമുള്ള അവയവങ്ങള്‍ എടുത്തോളൂ. അതുകൊണ്ട് മറ്റുള്ളവരെങ്കിലും ജീവിക്കട്ടെ'' ജീവന്റെ ചൂടു വറ്റാത്ത അവയവങ്ങള്‍ക്കായി ആരൊക്കെയോ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന് ഭര്‍ത്താവിന്റെ മരണക്കിടക്കക്ക് തൊട്ടരികില്‍ നില്‍ക്കുമ്പോള്‍ ലിജിയറിഞ്ഞു. ആ കണ്ണുകള്‍ വെളിച്ചമേകാനും ഹൃദയം വീണ്ടും തുടിക്കാനും വിട്ടുകൊടുക്കാന്‍ അവര്‍ ഒപ്പിട്ടുകൊടുത്തു.
എറണാകുളം ലിസി ആസ്പത്രിയില്‍ കിടക്കുന്ന രോഗിക്ക് ലിബുവിന്റെ ഹൃദയം മാറ്റിവെക്കാന്‍ ആസ്പത്രികള്‍ ധാരണയായി. ഒരേയൊരു മണിക്കൂര്‍. അതിനകം തൃശൂര്‍ കൂര്‍ക്കഞ്ചേരി എലൈറ്റ് ആസ്പത്രിയില്‍ നിന്ന് ലിസി ആസ്പത്രിയില്‍ ഹൃദയം എത്തിച്ച് ഓപ്പറേഷന്‍ തുടങ്ങണമെന്നായിരുന്നു ലക്ഷ്യം.
തൃശൂരിനും എറണാകുളത്തിനുമിടയില്‍ 77 കിലോമീറ്റര്‍ ദൂരം. ഇടയില്‍ തിരക്കേറിയ നഗരങ്ങളും കവലകളും. സാഹസികമായ ലക്ഷ്യത്തിലേക്ക് ഫോണ്‍ സന്ദേശങ്ങള്‍ പാഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തൃശൂര്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ടവേരയായിരുന്ന ഏറ്റവും മുന്നില്‍. തൊട്ടുപിറകില്‍ ആംബുലന്‍സ്. അതില്‍ ലിബുവിന്റെ ജീവന്‍ സ്പന്ദിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം. അതിനു പിറകില്‍ ബന്ധുക്കളുടെ വാഹനം.
തൃശൂരില്‍ നിന്ന് യാത്ര തുടങ്ങുന്നതിന് മുമ്പു തന്നെ തൃശൂര്‍-എറണാകുളം റൂട്ടിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും പൊലീസ് സന്ദേശം കൈമാറി. ആംബുലന്‍സ് തടസമില്ലാതെ കടന്നുപോകാവുന്ന വിധത്തില്‍ ഹൈവേ ക്ലിയര്‍ ചെയ്തിടണമെന്നായിരുന്നു സന്ദേശം.
ഹൈവേ പൊലീസിനും പാലിയേക്കര ടോള്‍ പ്ലാസക്കും സന്ദേശം നല്‍കി. ടോള്‍ പ്ലാസ അധികൃതര്‍ ഹൃദയവും വഹിച്ചെത്തുന്ന ആംബുലന്‍സിനും പൈലറ്റ് പൊലീസ് വാഹനമായ ടവേരക്കും വേണ്ടി ട്രാക്ക് ഒഴിച്ചിട്ടു. വാഹനങ്ങള്‍ ചീറിപാഞ്ഞതോടെ 45 മിനിട്ടു കൊണ്ട് സംഘം ലക്ഷ്യസ്ഥാനത്തെത്തി.
അയ്യന്തോള്‍ കുറിഞ്ഞാക്കല്‍ ലെയ്‌നില്‍ കൈപ്പറമ്പില്‍ വീട്ടില്‍ റപ്പായിയുടെ മകന്‍ ലിബു(39) തിരുവോണ ദിനമാണ് കോണിയില്‍ നിന്ന് വീണ് മരണത്തിന് കീഴടങ്ങിയത്. വടൂക്കരയില്‍ കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ലിബുവിനെ ആസ്പത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലിബുവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ 80 ശതമാനം മസ്തിഷ്‌ക മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സന്നദ്ധമാണെങ്കില്‍ അവയവദാനം നടത്താമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സാഹസിക അവയവ ദാനത്തിന് വഴിയൊരുങ്ങിയത്.

ലിബുവിന്റെ ഹൃദയവും, കരളും എറണാകുളം ലിസി ആസ്പത്രിയിലും, രണ്ടു കിഡ്‌നികളില്‍ ഒന്ന് എറണാകുളത്തുതന്നെയുള്ള പിവിഎസ്ആസ്പത്രിയിലും മറ്റൊന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയിലുമാണ് എത്തിച്ചത്.
ലിബുവിന്റെ രണ്ടു കണ്ണുകളും ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലും ആവശ്യക്കാര്‍ക്കു പ്രകാശമേകും. അയ്യന്തോള്‍ നിര്‍മലയോഗ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആഗ്‌ന, ആഷ്‌ന എന്നിവരാണ് മക്കള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thrissur, Libhu, Hospital,Police
No comments:
Post a Comment