Latest News

അമീറലി ഇര്‍ഷാദിന് വേണം നമ്മുടെ സഹായം


കാസര്‍കോട്: പഠിച്ചും ജോലി ചെയ്തും കുടുംബത്തിന് താങ്ങാകേണ്ട 20കാരന്‍ രോഗശയ്യയില്‍ വേദന തിന്നുന്നു. മേല്‍പ്പറമ്പ് കടവത്തെ പരേതനായ അബ്ദുല്‍ ഖാദര്‍-മറിയുമ്മ ദമ്പതികളുടെ മകന്‍ അമീറലി ഇര്‍ഷാദ് ആണ് അര്‍ബുദം ബാധിച്ച് ചികിത്സക്ക് വഴികാണാതെ വിഷമിക്കുന്നത്. കൂട്ടുകാരോടൊപ്പം കളിക്കാനോ, കോളജില്‍ പോയിപഠിക്കാനോ കഴിയാതെ രോഗക്കിടക്കയില്‍ നിന്ന് തന്റെ വിധിയോര്‍ത്ത് കണ്ണീരൊഴുക്കുകയാണ് അമീറലി.


അബ്ദുല്‍ ഖാദര്‍-മറിയമ്മ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവനാണ് അമീര്‍ അലി ഇര്‍ഷാദ്. ആറ് മാസം മുന്‍പാണ് രോഗലക്ഷണം കണ്ടത്. തുടഭാഗത്ത് വേദനയനുഭവപ്പെട്ടായിരുന്നു തുടക്കം. പിന്നീട് ഇര്‍ഷാദിന് നടക്കാന്‍ കഴിയാതായി.

അസുഖത്തെ തുടര്‍ന്ന് ഇര്‍ഷാദിന് പഠനം എസ്എസ്എല്‍സിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. അസുഖം അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അവിടെ രണ്ട് ലക്ഷത്തോളം രൂപ ചെലവായി. തുടര്‍ന്ന് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ 3 തവണ കീമോ തെറാപ്പി ചെയ്തു. ഒരു തവണ തിരുവനന്തപുരത്ത് പോയി വരാന്‍ ആംബുലന്‍സിന് മാത്രമായി 32,000 രൂപയോളം ചെലവു വന്നു. അതിനാല്‍ തുടര്‍ ചികിത്സ തലശേരി ആശുപത്രിയിലാക്കി. കീമോ തെറാപ്പി ചെയ്തതിന് ശേഷം രക്തത്തിലെ കൗണ്ട് കുറയുന്നതിനാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

തുടയെല്ല് പൊട്ടിയതിനാല്‍ ശസ്ത്രക്രിയക്ക് 1,56,000 രൂപ വേണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കാല്‍ മുറിച്ചു മാറ്റിയില്ലെങ്കില്‍ അര്‍ബുദം പടരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ 15 ദിവസം കൂടുമ്പോള്‍ മൂന്ന് കീമോ തെറാപ്പിയും ചെയ്യണം. ഇതിനെല്ലാം വന്‍ തുകയാണ് ചെലവു വരുന്നത്. മകന്റെ ദുരവസ്ഥയില്‍ മനം നൊന്ത് കഴിയുന്നതിനിടെയാണ് പിതാവ് അബ്ദുല്‍ ഖാദര്‍ കഴിഞ്ഞയാഴ്ച മരണപ്പെട്ടത്. ഇത് കുടുംബത്തിന് താങ്ങാനാവുന്നതിലും വലിയ ആഘാതമായി.

ഈ സാഹചര്യത്തില്‍ ഇര്‍ഷാദിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ സഹായം ഉണ്ടായേ തീരൂ. സഹായങ്ങള്‍ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് അയക്കാം.

Abdul Khader
S/O. Abdul Ahammed
A/c No. 6724 564 1096
State Bank of Travencore
Uduma Branch
Kasaragod, Kerala.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.