Latest News

ബേക്കല്‍ എസ്.ഐയെ പ്രശംസിച്ച് ലീഗ് കേന്ദ്രങ്ങളില്‍ പോസ്റ്ററുകള്‍

ബേക്കല്‍ എസ്.ഐ രാജേഷ്‌
ബേക്കല്‍: ഉദുമ മണ്ഡലം യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതി അംഗത്തെ ബേക്കല്‍ പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് മുസ്‌ലിം ലീഗ് നേതൃത്വം ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ രാജേഷിനെതിരെ പരാതിയുമായി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രമായ ബേക്കലിലും പരിസര പ്രദേശങ്ങളിലും എസ്.ഐക്ക് അഭിവാദ്യമര്‍പ്പിച്ച് വ്യാപകമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും എസ്.ഐയുടെ നടപടിയില്‍ അഹ്‌ളാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിക്കുകയും ചെയ്തു. ഇത് മുസ്‌ലിം ലീഗ് കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കി.

ബേക്കലിലെ ഹുസൈനെ(39)യാണ് ബേക്കല്‍ പോലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
'ഹുസൈനെ തളച്ച ബേക്കല്‍ എസ്.ഐ രാജേഷിന് അഭിവാദ്യങ്ങള്‍ ' എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകള്‍ ബേക്കല്‍ കോട്ടക്കുന്ന് മുതല്‍ ഹദ്ദാദ് നഗര്‍ വരെ വ്യാപകമായി പതിച്ചത്.

ബേക്കലിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് പോലീസിന് കൊടുക്കാനെന്ന പേരില്‍ പണം കൈപ്പററുന്നതായി ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. ഈ വിവരം അറിഞ്ഞ ബേക്കല്‍ എസ്.ഐ ഹുസൈനെ തിങ്കളാഴ്ച ഉദുമയില്‍ നിന്നും സ്റ്റേഷനിലേക്ക് വിളിച്ചു കൊണ്ടു പോവുകയും താക്കീത് ചെയ്ത് വിട്ടയച്ചതായും പറയപ്പെടുന്നു. എന്നാല്‍ ബേക്കല്‍ എസ്.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചതായാണ് മുസ്‌ലിം ലീഗ് നേതൃത്വം ആരോപിക്കുന്നത്.

മുമ്പ് ഐ.എന്‍.എല്‍ പ്രവര്‍ത്തകനായ ഹുസൈന്‍ അടുത്ത് കാലത്താണ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നത്.

 ബേക്കല്‍ പോലീസിന്റെ മര്‍ദ്ദനമേററ് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.