Latest News

പിലിക്കോട് സെന്റ്‌ മേരീസ് പള്ളി തിരുനാൾ തുടങ്ങി


ചെറുവത്തൂർ : പിലിക്കോട് സെന്റ്‌ മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ തിരുനാൾ ആഘോഷം തുടങ്ങി . ഇടവക വികാരി ഫാദർ തോമസ്‌ തേയ്ക്കാനത്ത് കൊടിയേറ്റി . തുടർന്ന് ദിവ്യബലിയും നൊവേനയും നടന്നു . 

ആഘോഷത്തിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന ജീവിത നവീകരണ ധ്യാനം ചങ്ങനാശ്ശേരി സമരിയ മിനിസ്ട്രീസിലെ ഫാദർ ഷാജി തുമ്പേച്ചിറയിൽ നയിച്ചു . അഞ്ചു മണിക്ക് കണ്ണൂർ രൂപതയിലെ നവ വൈദീകർ ദിവ്യബലിക്കും നോവേനക്കും കാർമികത്വം വഹിക്കും .  26ന് വൈകുന്നേരം നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും കണ്ണൂർ രൂപതാ മതബോധന ഡയറക്റ്റർ ഫാദർ ജസ്റ്റിൻ എടത്തിൽ കാർമികത്വം വഹിക്കും . തുടർന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ദീപാലംകൃത പ്രദക്ഷിണവും നടക്കും . 

തിരുനാൾ ദിനമായ 27ന് രാവിലെ 10 മണിക്ക് നടക്കുന്ന ആഘോഷമായ സമൂഹ ബലിക്ക് ഞാറക്കൽ പെരുമ്പള്ളി വിനയാലയ ആശ്രമം റെക്ടർ ഫാദർ ¨of¡Í¬uകാച്ചപ്പിള്ളി മുഖ്യകാർമികനാവും . പൂവ്വം ഇടവക വികാരി ഫാദർ ബിജു നെല്ലപ്പള്ളി വചന സന്ദേശം നൽകും . തുടർന്ന് നേർച്ച ഭക്ഷണ വിതരണം നടക്കും .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.