കാസര്‍കോട് : വിശുദ്ധ മക്കയിലെ വിശ്വമുസ്‌ലിം മഹാസംഗമത്തിന് ഐക്യദാര്‍ഢ്യവുമായി കടന്നു വന്ന ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പിനും ത്യാഗ സമര്‍പ്പണത്തിനും പചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ എന്നിവര്‍ ബലിപെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.
പള്ളികളും വീടുകളും കവലകളും തക്ബീര്‍ പ്രകീര്‍ത്തനങ്ങള്‍ കൊണ്ട് മുഖരിതമാക്കാനും കുടുംബ ബന്ധം ഊട്ടിയുറപ്പിച്ചും പാവങ്ങളിലേക്ക് കാരുണ്യം ചൊരിഞ്ഞും പെരുന്നാളിനെ ചൈതന്യമാക്കാനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു.
എസ്.എസ്.എഫ്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.എം.എ ജില്ലാ കമ്മറ്റികളും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സഅദിയ്യ, മുഹിമ്മാത്ത്, പൊസോട്ട് മള്ഹര്‍, കല്ലക്കട്ട മജ്മഅ്, തൃക്കരിപ്പൂര്‍ മുജമ്മഅ്, ഷിറിയ ലഥ്വീഫിയ, മഞ്ഞനാടി അല്‍ മദീന തുടങ്ങിയ കമ്മിററികളും വിശ്വാസികള്‍ക്ക് പെരുന്നാള്‍ സന്ദേശം നേര്‍ന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment