Latest News

വിശുദ്ധ സേവനത്തിനായി ആര്.എസ്.സി ഒരുങ്ങി


ദമ്മാം: പ്രപഞ്ച നാഥന്റെ വിളിക്കുത്തരം നല്കി മക്കയിലെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന് ആര് എസ് സി ഹജ്ജ് വളണ്ടിയര് കോര് സജ്ജമായി. മുന്‍ വര്‍ഷങ്ങളിലെ നടത്തിയ സേവനത്തിന്റെ ആവേശവുമായി എച് വി സി യുടെ 2013 വര്ഷത്തെ പരിശീലനം പൂര്ത്തിയാക്കിയ വളണ്ടിയര്മാര് ഹജ്ജ് ദിവസങ്ങളില് വിശുദ്ധ ഭൂമികളില് സേവനത്തിന്റെ കര്മ്മപഥം തീര്ക്കും.

അറഫ, മിന, മുസ്ദലിഫ തുടങ്ങിയ ഏറ്റവും തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിലാണ് പ്രത്യേക യുണിഫോം അണിഞ്ഞ വളണ്ടിര്മാരെ വിന്യസിക്കുക. അറഫ ദിനം മുതല് ജമ്രകളിലേക്കുള്ള അവസാന ഏര് വരെ നിര്‍വ്വഹിക്കുന്ന ഹജിമാര്ക്കാണ് ഇവരുടെ സേവനം പ്രയോജനപ്പെടുക.
ദമ്മാം സോണ്‍ കമ്മിറ്റിക്ക് കീഴില് സേവനത്തിനു പുറപ്പെടുന്ന നൂറോളം വളണ്ടിയര്‍മര്‍ക്കുള്ള പരിശീലന പരിപാടി ആര് എസ് സി നാഷണല് വൈസ് ചെയര്മാന് മുഹമ്മദ് അബ്ദുല് ബാരി നദുവി ഉദ്ഘാടനം ചെയ്തു. ദമ്മാം സോണ്‍ ചെയരമാന് ഹസ്സന് സഖാഫി ചിയ്യൂര് അധ്യക്ഷത വഹിച്ചു. 'കര്മ്മ ഭൂമിക' ആര് എസ് സി നാഷണല് എക്‌സിക്യുട്ടീവ് മഹമൂദ് സഖാഫി കുറ്റിക്കാട്ടൂര് പരിചയപ്പെടുത്തി. 'വളണ്ടിയര് സേവനം: മഹത്വം, പ്രാധാന്യം' എന്ന വിഷത്തില് സോണ്‍ വൈസ് ചെയര്മാന് ഷഫീഖ് ജൗഹരി കൊല്ലം ക്ലാസ്സെടുത്തു. 

സലിം ഓലപ്പീടിക, ഇഖ്ബാല് വെളിയങ്കോട്, മുസ്തഫ മുക്കൂട, തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദ് സാദിഖ് സഖാഫി ജഫനി സ്വാഗതവും അഹമദലി കോടൂര് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.