പെരിങ്ങോം: പൂച്ചയുടെ പിറകില്‍ ഓടി കിണറ്റില്‍വീണ് മരിച്ച പൊന്നമ്പാറ പതിമൂന്നിലെ മൂന്നരവയസ്സുകാരി സഫയ്ക്ക് ജന്മനാട് കണ്ണീരോടെ വിടനല്‍കി. ബുധനാഴ്ച 2.30ന് ഉമ്മയുടെകൂടെ ഭക്ഷണം കഴിക്കുമ്പോളാണ് തന്റെ വളര്‍ത്തുപൂച്ച ഓടുന്നത് കണ്ടത്.
പൂച്ചയുടെ പിറകെ ഓടിയ പിഞ്ചുബാലിക വീടിനുപിറകിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന്റെ ഒരുഭാഗത്ത് മാത്രമാണ് ആള്‍മറയുണ്ടായിരുന്നത്. ആള്‍മറയുടെ മുകളില്‍ കയറി പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കിണറ്റില്‍ വീഴുകയായിരുന്നു. പലഹാരവുമായി ഉപ്പയെത്തി നോക്കിയപ്പോഴാണ് കുട്ടി കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. 18 അടി താഴ്ചയുള്ള കിണറ്റില്‍ തല ചളിയില്‍ താഴ്ന്ന നിലയിലായിരുന്നു. വീടിന്റെ സമീപത്ത് പണി എടുക്കുന്ന കുറുക്കുട്ടിയിലെ എ.ബഷീര്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ എടുത്തു. ബോധരഹിതയായ കുട്ടിയെ ഉടനെ പയ്യന്നൂരും പിന്നീട് പരിയാരത്തും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉഴിച്ചി അങ്കണവാടിയിലെ വിദ്യാര്‍ഥിയാണ് സഫ. പനി കാരണമാണ് ബുധനാഴ്ച അങ്കണവാടിയില്‍ പോകാതിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മൃതദേഹം വീട്ടിലെത്തിയപ്പോള്‍ ഒട്ടേറെപേര്‍ എത്തിയിരുന്നു. പെടേന ജുമാഅത്ത് മസ്ജിദില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment