ലഖ്‌നൗ: മുസാഫര്‍നഗറില്‍ കലാപത്തിന് ഇരയായവരില്‍ ചിലരെ പാകിസ്താനിലെ ഏജന്‍സികള്‍ തീവ്രവാദത്തിലേക്ക് കടക്കാന്‍ പ്രലോഭിപ്പിക്കുന്നുണ്ടെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മുസ്ലീം പുരോഹിതര്‍ രംഗത്തുവന്നു.
രാജ്യത്തെ മുസ്ലീങ്ങളുടെ മുഖത്ത് കരിവാരിതേക്കുന്നതാണ് രാഹുലിന്റെ പ്രസ്താവനയെന്ന് പ്രമുഖ ഷിയാ പണ്ഡിതനായ മൗലാന സയിഫ് അബ്ബാസ് നഖ്‌വി പറഞ്ഞു. സമാധാനപ്രേമികള്‍ക്കും ലക്ഷക്കണക്കിന് വരുന്ന ദേശസ്‌നേഹികളായ മുസ്ലീങ്ങള്‍ക്കും ഇതൊരു അപമാനമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കരുത്തു പകരുന്നതാണ് രാഹുലിന്റെ വാക്കുകള്‍ . കലാപത്തിന്റെ ഇരകളെ സഹായിക്കുന്നതിന് പകരം രാഹുല്‍ രാഷ്ട്രീയം കളിക്കുകയാണ്-നഖ്‌വി പറഞ്ഞു.
രാഹുലിന്റെ പ്രസ്താവന അതീവം ദൗര്‍ഭാഗ്യകരമാണെന്ന് ഷഹര്‍ ഖാസി, മൗലാന അബുള്‍ ഇര്‍ഫന്‍ മിയാന്‍, ഫാരംഗി മഹാലി എന്നിവര്‍ പറഞ്ഞു. രാഹുല്‍ നിരുപാധികം മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഈ പ്രസ്താവന വഴി രാഹുല്‍ മുസ്ലീങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലീം പെഴ്‌സണല്‍ ലോ ബോര്‍ഡ് സീനിയര്‍ വൈസ് പ്രസിഡന്റ് മൗലാന കാല്‍ബെ പറഞ്ഞു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന പ്രചാരണസമ്മേളനത്തിലാണ് രാഹുല്‍ ഈ ആരോപണം ഉന്നയിച്ചത്. ബി.ജെ.പി.യാണ് കലാപത്തിന് തീ കൊളുത്തിയത് എന്നും രാഹുല്‍ ആരോപിച്ചിരുന്നു.
രാഹുലിന്റെ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Pakisthan, BJp

No comments:
Post a Comment