Latest News

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറ്; ഉമ്മന്‍ചാണ്ടിക്ക് പരിക്ക്‌




കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിയ്ക്കരികില്‍ യൂത്ത് കോണ്‍ഗ്രസുകാരും സി.പി.ഐ.എം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. കല്ലേറില് മുഖ്യമന്ത്രിയ്ക്ക് പരുക്കേറ്റു.സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലേറില്‍ പൊലീസ് വാഹനത്തിന്റെ ചില്ലുകളും തകര്‍ന്നു.

പ്രാഥമിക ശുശ്രൂഷകള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കി. മുറിവ് വകവെയ്ക്കാതെ മുഖ്യമന്ത്രി വേദിയില്‍ ഇരുന്നു. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിയെ ഗസ്റ്റ് ഹൌസിലേയ്ക്ക് മാറ്റിയതായാണ് സൂചന. വാഹനത്തിന്റെ ചില്ല് തെറിച്ചാണ് മുഖ്യമന്ത്രിയ്ക്ക് പരുക്കേറ്റത്. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.

കണ്ണൂരില്‍ നടക്കുന്ന പൊലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അപലപിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ നടന്നത് നിഷ്ഠൂരവും പൈശാചികവുമായ സംഭവമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആസൂത്രിതമായ ആക്രമമാണ് ഇതെന്നും ഇതിനെതിരെ പാര്‍ട്ടി ഘടകങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമം സി.പി.ഐ.എം അറിഞ്ഞുകൊണ്ടുതന്നെയായിരിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ് കനത്തവില നല്‍കേണ്ടി വരുമെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

അക്രമത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കായികമായി നേരിടുന്നത് അംഗീകരിക്കാനാവില്ലെന്ന് തിരുവഞ്ചൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ചോരയ്ക്ക് പകരം ചോദിയ്ക്കുമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു.

അതേസമയം, അക്രമത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.