Latest News

അക്രമം സി.പി. എം. നേതൃത്വത്തിന്റെ അറിവോടെ: ആഭ്യന്തരമന്ത്രി


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുണ്ടായ കല്ലേറില്‍ വ്യാപകമായ പ്രതിഷേധം. മുഖ്യമന്ത്രിയെ കായികമായി നേരിടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.പി. എം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഡി.ജി.പിയോട് റിപ്പോര്‍ട്ട് അവശ്യപ്പെട്ടിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

സി.പി.എം നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എമ്മിന്റെ റൗഡിസമാണ് കണ്ണൂരില്‍ കണ്ടതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഈ അക്രമപ്രവര്‍ത്തനങ്ങള്‍ അവവസാനിപ്പിച്ചില്ലെങ്കില്‍ സി.പി. എമ്മിന് വലിയ വില നല്‍കേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. സി.പി.എം സ്റ്റാലിനിസത്തിന്റെ പരകോടിയാണ് കണ്ണൂരില്‍ കണ്ടതെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിയമം കൈയിലെടുക്കാനുള്ള അധികാരം സി.പി. എം അണികള്‍ക്ക് നല്‍കിയിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ തകര്‍ന്നുവെന്നാണ് കണ്ണൂര്‍ സംഭവം കാണിക്കുന്നതെന്ന് ജെ.ഡി. എസ്. സംസ്ഥാന പ്രസിഡന്റ് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി വരുന്ന വഴിയെ കുറിച്ചുള്ള വിവരങ്ങള്‍ സി.പി.എം. പ്രവര്‍ത്തകര്‍ക്ക് പോലീസില്‍ നിന്ന് ചോര്‍ന്നു കിട്ടിയതായി സംശയിക്കേണ്ടതുണ്ടെന്ന് ടി.എന്‍ . പ്രതാപന്‍ പറഞ്ഞു. പോലീസിന്റെ ഉന്നതതലത്തില്‍ പോലീസിന് വിടുപണി ചെയ്യുന്നവരുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. ഇതിനെ കുറിച്ച് അന്വേഷണം നടത്തണം-പ്രതാപന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. എറണാകുളം എം.ജി. റോഡില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.