Latest News

ഉപ്പളയിലെ ഗുണ്ടാ മാഫിയ സംഘത്തിന്റെ വിളയാട്ടം അവസാനിപ്പിക്കണം: സി.എച്ച് കുഞ്ഞമ്പു


കാസര്‍കോട്: ഉപ്പളയിലും പരിസര പ്രദേശങ്ങളിലും ഗുണ്ടാ, മാഫിയ സംഘം വിളയാട്ടം തുടരുകയാണ്. മുമ്പ് എല്‍ഡിഎഫ് ഭരണക്കാലത്ത് ഈ സംഘത്തെ നിലയ്ക്ക് നിര്‍ത്തിയതായിരുന്നു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് ഭരണകക്ഷി നേതാക്കളുടെ പിന്തുണയോടെ ഒരു സംഘം പിടിച്ചു പറിയും, ആക്രമവും, അരാജകത്വവും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഉപ്പളയിലെ മുത്തലിബിനെ കാറില്‍ സഞ്ചരിക്കുമ്പോള്‍ വെടിവയ്ക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തത്. 

രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണം കവരുക, മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായവും കച്ചവടവും നടത്തുന്ന ഉപ്പളക്കാരുടെ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തി പണം വാങ്ങുക, നാട്ടിലെ സാമ്പത്തിക ശേഷിയുള്ളവരെ വളഞ്ഞുവച്ച് പണം വസൂലാക്കുക, സ്ത്രീകളുടെ മല പൊട്ടിക്കുക, ക്വട്ടേഷന്‍ ഏറ്റെടുത്ത് ആളുകളെ കൊല്ലുക ഇതെല്ലാം ഉപ്പളയിലും പരിസരപ്രദേശങ്ങളിലും നിത്യസംഭവമായിരിക്കുകയാണ്. 

ഇതിനെതിരായി കക്ഷിരാഷ്ട്രീയം മറന്ന് സമാധാനകാംക്ഷികള്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. ഈ ഗുണ്ടാ സംഘത്തെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി ആവശ്യമായ സംവിധാനം പോലീസ് ഉണ്ടാക്കണം. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് ടീമിനെ നിശ്ചയിക്കണം. ഈ പ്രദേശത്തെ സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിന് എല്ലാം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു അഭ്യര്‍ത്ഥിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.