തലശ്ശേരി: വടക്കുമ്പാട് പാറക്കെട്ടില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേററ് മരിച്ചു.
പാറക്കെട്ട് സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകന്‍ ഷിധിന്‍(20) ആണ് മരിച്ചത്.

വെളളിയാഴ്ച രാത്രി പതിനൊന്നോടെ കൊളച്ചേരി അയോധ്യ ബസ് സ്‌റ്റോപ്പിനു സമീപം റോഡരികില്‍ ശരീരമാകെ വെട്ടേററും കൈകാലുകള്‍ തല്ലിയൊടിച്ച നിലയില്‍ അബോധാവസ്ഥയില്‍ ഷിധിനെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ജനറല്‍ ആശുപത്രിയിലും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ഒന്‍പതോടെ പാറക്കെട്ടില്‍ സിപിഎം അനുഭാവികള്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ പാറക്കെട്ടിലെ ബേക്കറി തകര്‍ത്തു. മൂന്ന് പാര്‍ട്ടി അനുഭാവികള്‍ക്ക് പരുക്കേറ്റു. കല്ലുകൊത്തിപ്പറമ്പത്ത് പ്രവീഷ്(21), ചന്ദ്രമ്പത്ത് സുനീഷ്(24), ശ്രീവല്‍സത്തില്‍ ബിനോയ് രാജ്(23) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഷിധിന് മര്‍ദ്ദനമേററതെന്ന് സംശയിക്കുന്നു
എഎസ്പി: നാരായണന്‍, സിഐ: വി.കെ.വിശ്വംഭരന്‍, എസ്‌ഐ: എം.വി.ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊളശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ രാത്രി വൈകി അക്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment