മട്ടന്നൂര്‍: വിദേശത്തുനിന്നു കുറഞ്ഞ വിലയ്ക്കു മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കാമെന്നു പറഞ്ഞു കച്ചവടക്കാരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരികള്‍ക്കാണു പണം നഷ്ടമായത്. ഗള്‍ഫില്‍നിന്നു സാംസംഗ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ കുറഞ്ഞ വിലയ്‌ക്കെത്തിച്ചു നല്‍കുന്നവരാണു തങ്ങളെന്നു പറഞ്ഞാണു തട്ടിപ്പുസംഘം കടക്കാരെ സമീപിച്ചത്.
ഇന്ത്യയിലെ മാര്‍ക്കറ്റ് വിലയേക്കാള്‍ 1,000 മുതല്‍ 2,000 രൂപ വരെ കുറച്ചു ഫോണ്‍ നല്‍കാമെന്നും ഇവര്‍ വാഗ്ദാനംചെയ്തു. കടക്കാരില്‍ വിശ്വാസമുണ്ടാക്കുന്നതിനു സംഘം ടൗണിലെ ഏതാനും കടകളില്‍ കുറഞ്ഞവിലയ്ക്കു മൊബൈല്‍ ഫോണ്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. മട്ടന്നൂര്‍ ടൗണിലെ ഒരു കച്ചവടക്കാരനെ സമീപിച്ച സംഘം 50 ലക്ഷം രൂപ ഫോണ്‍ ഇടപാടിനായി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്കാണു മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതെന്നു സുഹൃത്തുക്കളില്‍ നിന്നറിഞ്ഞ ഇയാള്‍ 30 ലക്ഷം രൂപ സംഘത്തിനു കൈമാറി.
പലരില്‍നിന്നും വായ്പ വാങ്ങിയാണു പണം നല്‍കിയത്. പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മൊബൈല്‍ഫോണ്‍ എത്തിച്ചുനല്‍കാതെ വന്നതോടെ സംഘവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നുവത്രെ. തുടര്‍ന്നു യുവാവ് പോലീസില്‍ പരാതി നല്‍കി. വേറൊരാളും പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment