ആലക്കോട്: കണ്ണൂരില്‍ മുസ്ലിംലീഗ് കണ്‍വെന്‍ഷനിടെ ബഹളമുണ്ടാക്കുകയും സംസ്ഥാന നേതാക്കളെ തടയുകയും ചെയ്തതിന്റെ പേരില്‍ ഏഴ് നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടി മലയോരത്തെ ലീഗ് അണികളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നു.
ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ നടുവിലെയും, ആലക്കോട്ടെയും പ്രമുഖ നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടത്തോടെ സസ്‌പെന്റ് ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അണികളില്‍ ഏറെ പേര്‍ക്കും.
ഹംസ |
ഹംസയുടെ വീട്ടില്‍ അര്‍ദ്ധ രാത്രി റെയ്ഡ് നടത്തിയാണ് അദ്ദേഹത്തിന്റെ മക്കളായ സി.പി. സിദ്ദി ഖ്, നൗഷാദ് എന്നിവരെ നെടുവോട്ടുണ്ടായ വധശ്രമക്കേസിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
ഈ അറസ്റ്റും ഇളയ മകന്‍ നൗഷാദ് ജാമ്യം കിട്ടാതെ ജയിലില്‍ അടയ്ക്കപ്പെട്ടതും ഹംസയുടെ രോഗനില അന്ത്യന്തം വഷളാക്കിയിരുന്നു. സിദ്ധിഖിന് ജാമ്യം ലഭിച്ചിരുന്നു. ഈ സംഭവ വികാസങ്ങള്‍ ഹംസയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാക്കിയെന്നാണ് പ്രവര്‍ത്തകരില്‍നിന്നുള്ള വികാരം.
റിമാന്‍ഡില്‍ കഴിയുന്ന നൗഷാദിന് ഉപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ജയിലില്‍ നിന്ന് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ നൗഷാദ് നെടുവോട്ടെ വീട്ടിലെത്തിയത് വികാരഭരിതമായ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഹംസയുടെ മൃതദേഹം കണ്ട് ജയിലില്‍ നിന്ന് പരോളിലെത്തിയ മകന്‍ നൗഷാദ് പൊട്ടിക്കരയുന്നു. |
ഏഴ് നേതാക്കളെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധമുയര്‍ത്താനാണ് അണികളുടെ തീരുമാനം. ജില്ലയിലെ തന്നെ മുസ്ലിംലീഗിന്റെശക്തി കേന്ദ്രങ്ങളിലൊന്നായ നടുവിലെ പ്രമുഖരായ അഞ്ചും ആലക്കോട്ടെ രണ്ടും നേതാക്കളാണ് സസ്‌പെന്‍ഷന് ഇരയായത്. ഇതോടെ മലയോരത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിശ്ചലമായിരിക്കുകയാണ്.
ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തി വിട്ട് നേതൃത്വത്തെ കൊണ്ട് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍. അടിയന്തര പഞ്ചായത്ത് കമ്മിറ്റികള്‍ വിളിച്ചു കൂട്ടി ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിന്പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുകയാണ്. നടുവില്‍ പഞ്ചായത്ത്കണ്‍വെന്‍ഷന്‍ ബുധനാഴ്ച വൈകുന്നേരം ആറിന് നടുവിലെ ലീഗ് ഓഫീസില്‍ ചേരും. ആലക്കോട്പഞ്ചായത്ത് കണ്‍വെന്‍ഷനുംഅടുത്ത ദിവസം ചേരുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment