കാസര്‍ക്കോട്: 19 കാരിയെ പ്രലോഭിപ്പിച്ച് ബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മാവന്‍്യുഉള്‍പ്പെടെ മറ്റ് അഞ്ച് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ഉപ്പള പത്വാഡിയിലെ മുനീര്‍ (26), മഞ്ചേശ്വരം ബങ്കരയിലെ മൊയ്തീന്‍ കുഞ്ഞി (37) എന്നിവരെയാണ് കുമ്പള സി.ഐ: സിബി തോമസ് അറസ്റ്റ് ചെയ്തത്. പെര്‍ള അദ്യനടുക്കയിലെ 19 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് 25ന് മുമ്പുളള ദിവസങ്ങളിലായിരുന്നുവത്രെ ഇരുവരും വെവ്വേറെ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയത്.
എന്നാല്‍ ഇതു സംന്ധിച്ച വെളിപ്പെടുത്തല്‍ പോലീസിന് ലഭിച്ചത് മാര്‍ച്ച് 25ന് വനിതാ സെല്ലിന്റെ കസ്റ്റഡിയില്‍ പെണ്‍കുട്ടി നല്‍കിയ മൊഴിയിലൂടെയായിരുന്നു. ബങ്കരയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിക്ക് മാര്‍ച്ച് 25ന് ബസ് യാത്രക്കിടയില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കുമ്പളയില്‍ ഇറങ്ങേണ്ടി വന്നിരുന്നു. അപരിചിതനായ ഒരു ടാറ്റാ സുമോ ഡ്രൈവര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍കൊണ്ടുപോയി ലൈംഗിക വേഴ്ചയ്ക്കിരയാക്കിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.
പിന്നീട് സംശയ സാഹചര്യത്തില്‍ പോലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും വനിതാ സെല്ലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. ഇവര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പലരും തന്നെ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുണ്ടായത്. ഇതിന് മുമ്പേയായിരുന്നു മുനീറും മൊയ്തീന്‍്യുകുഞ്ഞിയും പീഡിപ്പിച്ചത്. ഉപ്പളയില്‍ ഫാന്‍സി കടയുടമയാണ് മുനീര്‍. ഉപ്പളയില്‍ തന്നെ മത്സ്യ വില്‍നക്കാരനാണ് മൊയ്തീന്‍്യുകുഞ്ഞി. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ അമ്മാവന്‍്യുതന്നെയാണെന്നും ഇയാള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Case, Arrested
No comments:
Post a Comment