കണ്ണൂര്‍: കണ്ണൂര്‍ ആയിക്കര മത്സ്യമാര്‍ക്കറ്റില്‍ നഗരസഭയുടെയും പോലീസിന്റെയും നരനായാട്ടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ മത്സ്യമാര്‍ക്കറ്റുകളും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഓള്‍കേരള ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി കെ കുഞ്ഞ് അറിയിച്ചു.
എല്ലാ ഹാര്‍ബറുകളിലും മത്സ്യംവാങ്ങുന്നതും വില്‍ക്കുന്നതും ബുധനാഴ്ച നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ചത്തെ പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ആയിക്കരയില്‍ ഹര്‍ത്താല്‍ ആചരിച്ചുവരികയാണ് എല്ലാ കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങിയില്ല. വ്യാപാരവും നടന്നില്ല.
കല്ലേറില്‍ സിറ്റിഎ എസ് ഐ മാധവന്‍ കണ്ണൂര്‍ എ ആര്‍ക്യാമ്പിലെ സിവില്‍ പോലീസുകാരായബിജു, കമലേഷ്, പ്രിജുല്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അക്രമവുമായിബന്ധപ്പെട്ട് കണ്ണൂര്‍ നീര്‍ച്ചാല്‍ സ്വദേശി സാജിദാസിലെ നൃഷാന്‍ (18), സിറ്റിതാഴ്പുര ഹൗസില്‍ മുന്‍ഷിദ് (22), നിസാനസിലെ റാഷിദ് എന്ന നസീര്‍ (21) എന്നിവരെപോലീസ് അറസ്റ്റു ചെയ്തു. ആയിക്കരയില്‍ പോലീസ് സുരക്ഷഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ നടപടികള്‍ക്കെതിരെ ഉച്ചയോടെ മത്സ്യതൊഴിലാളികളും നാട്ടുകാരും പ്രകടനം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment