Latest News

വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കണ്ണൂര്‍: വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ചെമ്പേരി പൂപ്പറമ്പിലെ പുത്തന്‍വീട്ടിണ്‍ ധയ്യമ്മരാജന്റെ മകള്‍ സിന്ധു (33)വിനെയാണ് കാണാതായത്.
കോന്തൂരിലുളള ഒരു യുവാവുമായി ഞായറാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടായിരുന്നു.
ഇതിനുളള ഒരുക്കള്‍  നടത്തുന്നതിനിടെയാണ് സിന്ധുവിനെ കാണാതായത്. തനിക്ക് കല്യാണം വേണ്ടെന്ന് പറഞ്ഞ യുവതി കോയമ്പത്തൂരിലേക്ക് പോവുകയായിന്നത്രെ. തന്നെ തിരക്കേണ്ടെന്നും പറഞ്ഞുവത്രെ. ഇതിന് ശേഷം യുവതി വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തു.
നാട്ടില്‍ തന്നെയുളള ആരോ സിന്ധുവിനെ ഒളിപ്പിച്ച് നിറുത്തിയിരിക്കുകയാണെണ് പറയപ്പെടുന്നു.
ഇതാണ് ദുരൂഹ സാഹചര്യം സൃഷ്ടിക്കുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് യുവതിയെ കണ്ടെത്താന്‍ കുടിയാന്‍മല പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.