Latest News

സി. പി. ഐ. നേതാവ് വീടിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍: സി.പി.ഐ. കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും ബി.കെ.എം.യു. ജില്ലാ പ്രസിഡന്റുമായ പിണറായി വസന്തത്തില്‍ യു.ബാലന്‍ (68) വീടിന്റെ ടെറസ്സില്‍നിന്നു വീണ് മരിച്ചു. ബുധനാഴ്ച രാവിലെ പതിനൊന്നിന് ടെറസ്സ് വൃത്തിയാക്കുന്നതിനിടെയാണ് കാല്‍തെറ്റി വീണത്. തലശ്ശേരി സഹകരണ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സി.പി.ഐ. ജില്ലാ വോളന്റിയര്‍ ക്യാപ്റ്റന്‍, കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, തലശ്ശേരി താലൂക്ക് വികസനസമിതി അംഗം, പിണറായി കലക്ടീവ് ഫാമിങ് സൊസൈറ്റി ഡയറക്ടര്‍, പടന്നക്കര പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, എ.ഐ.ടി.യു.സി. ജില്ലാ പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സി.പി.ഐ. പിണറായി ലോക്കല്‍ സെക്രട്ടറി, തലശ്ശേരി മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിണറായി ഗ്രാമപ്പഞ്ചായത്തംഗമായിട്ടുണ്ട്.

ദിനേശ് ബീഡിത്തൊഴിലാളിയായിരുന്ന കാലത്ത് ബീഡി സ്റ്റാഫ് യൂണിയന്‍ (എ.ഐ.ടി.യു.സി.) ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

പരേതരായ കൃഷ്ണന്‍-ചീരൂട്ടി ദമ്പതിമാരുടെ മകനാണ്. കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം എം.വസന്തയാണ് ഭാര്യ. മക്കള്‍: ബിനേഷ് (തിരുവനന്തപുരം), ബിജുള (തലശ്ശേരി ജനറല്‍ ആസ്​പത്രി കാന്റീന്‍ ജീവനക്കാരി), ബീന. മരുമക്കള്‍: ഷൈമ, പ്രശാന്ത് (ജ്വല്ലറിയുടമ തലശ്ശേരി), രാജീവന്‍. സഹോദരങ്ങള്‍: രാഘവന്‍, പരേതരായ കരുണന്‍, ചന്തു, യശോദ.

വ്യാഴാഴ്ച കാലത്ത് എട്ടിന് തലശ്ശേരി എന്‍.ഇ.ബാലറാം സ്മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വിലാപയാത്രയായി പിണറായിയിലെത്തിക്കും. പിണറായി ടി.വി.അച്യുതന്‍ നായര്‍-പി.കെ.മാധവന്‍ സ്മാരകത്തിലും പൊതുദര്‍ശനത്തിന് വച്ചശേഷം 11ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.