Latest News

ഗുണ്ടയായ കാമുകന്റെ കൂടെയുളള താമസത്തെ എതിര്‍ത്ത അമ്മയെ മകള്‍ വീട്ടില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം: ഗുണ്ടയുമായുള്ള താമസത്തെ എതിര്‍ത്ത അമ്മയെ മകള്‍ വീട്ടില്‍ പൂട്ടിയിട്ടു. വീടിന് പുറത്തിറങ്ങാതിരിക്കാന്‍ കടിയ്ക്കുന്ന പട്ടിയെ കാവലിരുത്തി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൂജപ്പുര പൊലീസെത്തി അമ്മയെ മോചിപ്പിച്ചു.

തിരുമല വേട്ടമുക്ക് വി.ആര്‍.എ 75 എ. യില്‍ ചിത്രയ്ക്കായിരുന്നു മകളുടെ പീഡനം. ഇവരുടെ മകള്‍ ശിവ (40) വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായി പിണങ്ങി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് താമസം. കുറച്ച് നാളായി പ്രദേശത്തെ ഗുണ്ടയായ ജയചന്ദ്രനുമായി (25) ഇവര്‍ അടുപ്പത്തിലാണ്. ഇടയ്ക്കിടെ വീട്ടില്‍ ഇരുവരും താമസിക്കാറുമുണ്ടായിരുന്നു. ഇതിനെ അമ്മ എതിര്‍ത്തതോടെ ചൊവ്വാഴ്ച രാത്രിയില്‍ വഴക്കായി.

അമ്മയെ വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം മകളും കാമുകനും പുറത്ത് പോയി. വീടിന് പുറത്ത് കടക്കാതിരിക്കാന്‍ പട്ടിയെ തുറന്നു വിട്ടു. മകള്‍ പട്ടിയെ തുറന്ന് വിട്ട ശേഷം പുറത്ത് പോയെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഏതായാലും ബുധനാഴ്ച രാവിലെ 10 മണിയോടെ പൂജപ്പുര പൊലീസെത്തി പട്ടിയെ ഓടിച്ച ശേഷം അമ്മയെ മോചിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Love, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.