കണ്ണൂര്‍: വയറുവേദനയെത്തുടര്‍ന്ന് ജില്ലാ ആസ്പത്രിയിലെത്തിയ രോഗിക്കുമേല്‍ ഫാന്‍ പൊട്ടിവീണു. അത്താഴക്കുന്ന് കല്ലുകെട്ടുചിറയിലെ കക്കിച്ചാല് പുതിയപുരയിലെ സലീന(18)യ്ക്കു മേലാണ് ഫാന്‍ വീണത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇവരുടെ മുഖവും വീങ്ങി.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഡോക്ടറെ കാണാനായി വരിനിന്നു തളര്ന്നതിനാല് തൊട്ടടുത്ത കസേരയിലിരുന്നതായിരുന്നു സലീന. പെട്ടെന്ന് ഫാന്‍ തലയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സലീനയുടെ മാതൃസഹോദരന്റെ ഭാര്യ സഫൂറയുടെയും മകള്‍ ഷാനിബയുടെയും മേല്‍ ഫാന്‍ തട്ടി. അവര്‍ക്കു പരിക്കേറ്റിട്ടില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം സലീനയെ ഉടന്‍ അത്യാഹിതവിഭാഗത്തിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഗ്ലൂക്കോസ് നല്കാന് നിരീക്ഷണമുറിയിലേക്കു മാറ്റി. എന്നാല്‍ 15 മിനിറ്റോളം ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് സലീനയ്ക്കൊപ്പമുണ്ടായിരുന്ന സഫൂറ പറയുന്നത്.
പരിക്കേറ്റയാള്‍ക്ക് എല്ലാവിധ പരിഗണനയും നല്‍കിയിട്ടുണ്ടെന്നും ഒ.പി.യില്‍ത്തന്നെ ഡോക്ടറുണ്ടായിരുന്നെന്നും ജില്ലാ ആസ്പത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രാജേഷ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment