Latest News

മന്ത്രവാദത്തിന്റെ മറവില്‍ ബലാത്സംഗം; വെറ്റില ഉസ്താദിന് ജാമ്യം

കാഞ്ഞങ്ങാട്: ദുര്‍മന്ത്രവാദത്തിന്റെ മറവില്‍ അടച്ചിട്ട മുറിയില്‍ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍അറസ്റ്റിലാവുകയും പിന്നീട് റിമാന്റിലാവുകയും ചെയ്ത 62  കാരന്‍ ഉസ്താദിന് കോടതി ജാമ്യം അനുവദിച്ചു.

ആവിക്കര ടിപ്പ് ടോപ്പ് ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ മാതമംഗലം സ്വദേശിയായ 30 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ജയിലിലായ വയനാട് പടിഞ്ഞാറെ തറ സ്വദേശി മൊയ്തീന്‍ എന്ന മുഹമ്മദിനാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. മുഹമ്മദ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സിലെത്തി വീണ്ടും ചികിത്സ പുന:രാരംഭിക്കാനുള്ള നീക്കത്തിലാണ്.

സ്ത്രീകളെ നഗ്നരാക്കി ചെറുനാരങ്ങയുടെ നീര് ശരീരത്തില്‍ തളിച്ച് തീയില്‍ വാട്ടിയെടുത്ത വെറ്റില ഉപയോഗിച്ച് ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ തടവുന്നതാണ് ഇയാളുടെ ചികിത്സാ വിധികളില്‍ പ്രധാനം.

ഭര്‍ത്താവുമായി ഇടക്കിടെ വഴക്കിടുന്നതിന്റെ കാരണം തിരക്കിയെത്തിയ മാതമംഗലം സ്വദേശിനിയെ നഗ്നയാക്കി തടവുകയും പിന്നീട് ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് ഉസ്താദ് കുടുങ്ങിയത്. യുവതി ഭര്‍ത്താവിനേയും കൂട്ടിയാണ് ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ മന്ത്രവാദിയെ കാണാനെത്തിയത്. വിവരങ്ങള്‍ കേട്ട ശേഷം അടച്ചിട്ട മുറിയില്‍ പൂജയും ക്രിയയും നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന് മൊയ്തീന്‍ ഈ ദമ്പതികളെ അറിയിച്ചു.

അടച്ചിട്ട മുറിയില്‍ യുവതിയെ ത നിച്ച് ചികിത്സിക്കുന്നതിന് ഭര്‍ത്താവ് ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും മൊയ്തീന്റെ വാക്ചാതുരിയില്‍ ഭര്‍ത്താവ് വീണു.

രാവിലെ 10 മണിക്ക് മുറിക്കുള്ളില്‍ തുടങ്ങിയ ചികിത്സ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് അവസാനിച്ചത്. വെറ്റിലയില്‍ ഊതിയും പുക പടലങ്ങള്‍ സൃഷ്ടിച്ചുമാണ് ദുര്‍മന്ത്രവാദിയുടെ ചികിത്സാതു ടക്കം. ഇതിനിടയിലാണ് ചികിത്സയുടെ ഭാഗമെന്ന നിലയില്‍ ലൈംഗീക പീഡനം നടത്തുന്നത്. ഭര്‍ത്താവുമായി മാനസികമായി അകല്‍ച്ചയിലായിരുന്ന മാതമംഗലം യുവതി അടച്ചിട്ട മുറിയിലെ ചികിത്സക്ക് ശേഷം ഭര്‍ത്താവുമായി അടുത്തു. എന്നാല്‍ സംഭവം യുവതി അന്ന് ഭര്‍ത്താവിനോട് പറഞ്ഞില്ല. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു സംഭവം. 

മാസങ്ങള്‍ പിന്നിട്ട ശേഷം സെപ്തംബര്‍ ആദ്യമാണ് തനിക്ക് നേരിട്ട അനുഭവം യുവതി ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് ദമ്പതികള്‍ ഹോസ്ദുര്‍ഗ് പോലീസിലെത്തി പരാതി നല്‍കുകയും ദുര്‍മന്ത്രവാദിയെ കയ്യോടെ പോലീസ് പൊക്കുകയുമായിരുന്നു.
പോലീസ് മുറിക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ തകിടുകള്‍,ഉറുക്കുകള്‍, കറുത്ത നൂലിന്റെ കെട്ടുകള്‍, ഗര്‍ഭനിരോധ ഉറകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

ടിപ്പ് ടോപ്പ് ക്വാര്‍ട്ടേഴ്‌സിലെ താഴത്തെ നിലയിലുള്ള വീട്ടിലായിരുന്നു മൊയ്തീന്റെ താമസവും ചികിത്സയും മറ്റിടപാടുകളും. ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് ബഡ് റൂമുകളാണുള്ളത്. ഇതില്‍ ഒരു ബഡ് റൂമില്‍ വെച്ചാണ് സ്ത്രീകളെ ചികിത്സിക്കുന്നത്. ഇവിടേക്ക് ഭാര്യക്കും മക്കള്‍ക്കും പ്രവേശനമില്ല.

ഭാര്യയും മക്കളും വീട്ടിലുള്ളപ്പോള്‍ തന്നെയാണ് മൊയ്തീന്‍ ചികിത്സാ മുറിയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നത്. എന്നാല്‍ മാനക്കേട് ഓര്‍ത്ത് പല കുടുംബിനികളും ഒച്ചയുണ്ടാക്കുകയൊ സംഭവം പുറത്തുപറയുകയൊ ചെയ്തിരുന്നില്ല. ലൈംഗീക പീഡനം ചികിത്സയുടെ ഭാഗമാണെന്ന് കരുതുന്ന സ്ത്രീകളുമുണ്ട്. കണ്ണൂര്‍, കാസര്‍കോട് , ദക്ഷിണ കര്‍ണ്ണാടക തുടങ്ങിയ ദൂര ദിക്കുകളില്‍ നിന്നുപോലും ചികിത്സയും പ്രശ്‌ന പരിഹാരങ്ങളും തേടി ജനങ്ങളെത്തിയിരുന്നു.

വിവിധയിടങ്ങളിലായി മൊയ്തീന്‍ 4 സ്ത്രീകളെ വിവാഹം കഴിച്ചതായി പോലീസി നോട് സമ്മതിച്ചിരുന്നു. ഇതില്‍ 12 മക്കളുണ്ട്. ജില്ലയില്‍ പലസ്ഥലങ്ങളിലും വീട് വാടകക്കെടുത്ത് മാറിമാറി താമസിച്ചിട്ടുള്ള മൊയ്തീന്‍ ഒന്നരക്കൊല്ലം മുമ്പാണ് ആവിക്കരയില്‍ ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് നാലാം ഭാര്യയോടൊപ്പം താമസം തുടങ്ങിയത്. സെപ്തംബര്‍ ഏഴിന് രാത്രി പോലീസിന്റെ പിടിയിലായ മൊയ്തീനെ എട്ടിനാണ് കോടതി റിമാന്റ് ചെയ്തത്.
മന്ത്രവാദി ചമഞ്ഞ് പീഡനം: മൊയ്തീന്‍ തളിപ്പറമ്പിലും സ്ഥാപനം നടത്തി

മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.