Latest News

സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസ് അക്രമം: വ്യാപക പ്രതിഷേധം


ചട്ടഞ്ചാല്‍: സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ കോണ്‍ഗ്രസുകാര്‍ നടത്തിയ ആക്രമത്തില്‍ വ്യാപക പ്രതിഷേധം. ചട്ടഞ്ചാല്‍പി കൃഷ്ണ പിള്ള സ്മാരക മന്ദിരത്തിന് നേരെയാണ് ഞായറാഴ്ച രാത്രി പത്തരയോടെ ബൈക്കിലെത്തിയ കോണ്‍ഗ്രസുകാര്‍ അക്രമണം നടത്തിയത്. 

കല്ലേറില്‍ കെട്ടിടത്തിന്റെ മുന്‍ വശത്തുള്ള ജനല്‍ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ന്നു. ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപവാസികള്‍ ലൈറ്റിട്ടുമ്പോള്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഉടന്‍ ഉദുമ ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, വിദ്യാനഗര്‍ എസ്‌ഐ പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. 

സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ കൃഷ്ണ പിള്ള സ്മാരക മന്ദിരം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച പൊയിനാച്ചിയിലേക്ക് നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, നിര്‍മാണതൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി ടി നാരായണന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.