നെല്ലിക്കുന്ന്: നഗരത്തിലെ വ്യാപാരി ബങ്കരക്കുന്ന് ബി.എച്ച്.എം. ഹൗസിലെ ടി യു ശാഫി തായല്‍ (62) നിര്യാതനായി. തായലങ്ങാടിയില്‍ ചൈന ബസാര്‍ എന്ന സ്ഥാപനം നടത്തിയിരുന്നു. പിന്നീട് നഗരത്തിലെ കടകളില്‍ ഫാന്‍സി, കളിപ്പാട്ടങ്ങള്‍ വിതരണം ചെയ്തുവരികയായിരുന്നു.
നെല്ലിക്കുന്നിലെ സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ മുന്‍പന്തിയിലായിരുന്നു. ഐ.എന്‍.എല്ലിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
പിതാവ്: പരേതനായ തായല്‍ ഉമ്പായി. മാതാവ്: ഖദീജ. ഭാര്യ: ആയിശ. മക്കള്‍: സലാം (ചൈനബസാര്‍, പഴയ ബസ് സ്റ്റാന്റ്), ശബീര്‍ (ബഹ്‌റൈന്‍), സലീന. മരുമക്കള്‍: ഇബ്രാഹിം ഉപ്പള (സൗദി), സഫ്‌വാന. സഹോദരങ്ങള്‍: റുഖിയ ബീഫാത്തിമ. നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment