സംസ്ഥാനത്ത് കൂടുതല്‍ തേന്‍ ഉദ്പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. സാധാരണയായി അന്യ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ ഇവിടെ നിന്നും ശേഖരിക്കുന്ന തേനിന് കൂടിയ വിലയാണ് ഈടാക്കുന്നത്. സംസ്ഥാനത്തിനാവശ്യമായ തേനിന്റെ ചെറിയൊരു ശതമാനം മാത്രമേ നാം ഉദ്പാദിപ്പിക്കുന്നുളളൂ. ഈ സാഹചര്യത്തില്‍ തദ്ദേശീയരായ കര്‍ഷകര്‍ക്ക് വിദഗ്ദ്ധ പരിശീലം നല്‍കി തേന്‍ ഉദ്പാദന-വിപണന രംഗത്ത് കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ് പിലിക്കോട് പഞ്ചായത്തും കര്‍ഷകരും.
പഞ്ചായത്തിലെ വനിതകള്‍ക്കു മാത്രമായാണ് തേനീച്ച കൃഷി ആരംഭിച്ചത്. ഇതിനായി 1, 98,000 രൂപ ചെലവ് വരും. ഒരാള്‍ക്ക് 3000 രൂപ വീതം പഞ്ചായത്തിലെ അറുപത്തിയാറ് പേരെയാണ് ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തുകയുടെ 75 ശതമാനം പഞ്ചായത്ത് സബ്‌സിഡിയായി നല്‍കും. ബാക്കി വരുന്ന തുക
ഗുണഭോക്തൃ വിഹിതമായി കണ്ടെത്തണം. പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തേയും ആത്മയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തേയും പ്രത്യേക പരിശീലനം നല്‍കി. കോളിച്ചാലിലെ കാസര്‍കോട് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

തേനീച്ച പരിപാലനം , തേന്‍ സംസ്‌കരണം, സംഭരണം,വിപണനം, തേനീന്റെ ഔഷധ ഗുണങ്ങള്‍, തേനീച്ചകള്‍ക്കുണ്ടാകുന്ന വൈറസ് രോഗങ്ങള്‍, കൂട്ടില്‍ കടന്നു കയറുന്ന കീടങ്ങള്‍, കടന്നല്‍ വര്‍ഗ്ഗത്തിന്റെ ആക്രമണം, തേനീച്ചയുടെ കുത്തേറ്റാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ തേനീച്ചകൃഷിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും വിദഗ്ദ്ധ പരിശീലനമാണ് തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിയത്. പത്ത് മാസത്തോളം തുടര്‍ പരിശീലനം നല്‍കും.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് തേനീച്ചകോളനി യൂണിറ്റുകളടങ്ങിയ രണ്ട് പെട്ടികള്‍, പെട്ടിയുടെ സുരക്ഷാ കവചം, പെട്ടി സ്ഥാപിക്കുന്നതിനാവശ്യമായ സ്റ്റാന്റ്, തേനിന്റെ അട മുറിച്ചെടുക്കുന്നതിനാവശ്യമായ കത്തികള്‍, പുകയ്ക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവ സബ്‌സിഡിയോടു കൂടി പഞ്ചായത്ത് നല്‍കും. ഇത് കൂടാതെ കര്‍ഷകര്‍ക്ക് കൂടുതല്‍ തേനീച്ച കോളനി യൂണിറ്റുകളും അനുബന്ധ ഉപകരണങ്ങളും അമ്പത് ശതമാനം സബ്‌സിഡിയോടെ ഹോര്‍ട്ടികോര്‍പ്പ് നല്‍കും.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും , തേനുല്‍പാദന സാധ്യതകളും വിലയിരുത്തുമ്പോള്‍, പിലിക്കോട് ഗ്രാമ പഞ്ചായത്തില്‍ തേനീച്ചകൃഷി വന്‍ സാധ്യതകളാണുളളത്. സമതല പ്രദേശങ്ങളും , മലയോര മേഖലയും ഇടനാടും ഉള്‍പ്പെടുന്നതാണ് പിലിക്കോട് ഗ്രാമ പഞ്ചായത്ത്. റബ്ബര്‍ കൃഷി ധാരാളമുളള പ്രദേശമായതിനാല്‍ തേനുല്‍പാദനത്തിന് ഏറെ സാധ്യതയുണ്ട.്്
ജൈവകൃഷിക്കനുയോജ്യമായ രീതിയില്‍ സംയോജിത കൃഷി രീതിയില്‍ ഉള്‍പ്പെടുന്നതാണ് തേനീച്ച വളര്‍ത്തല്‍. തേനീച്ചകൃഷി നടത്തുന്ന പ്രദേശങ്ങളില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി പരാഗണം വ്യാപകമായി നടക്കുന്നതിനാല്‍ 40 ശതമാനം വരെ ഉദ്പാദന വര്‍ദ്ധനവുണ്ടാകുന്നതായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:
Post a Comment