മേല്‍പ്പറമ്പ: യുഡിഎഫിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് കോളിയടുക്കത്തലെയും പരിസര പ്രദേശങ്ങളിലെയും കോണ്‍ഗ്രസ്, മുസ്ലിംലീഗ് പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച അമ്പതില്‍പരം പ്രവര്‍ത്തകര്‍ക്ക് സിപിഐ എം പെരുമ്പള ലോക്കല്‍ കമ്മിറ്റി വ്യാഴാഴ്ച സ്വീകരണം നല്‍കും.
വൈകിട്ട് നാലിന് കോളിയടുക്കത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് സ്വീകരണം നല്‍കുന്നത്. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ കെ അഹമ്മദ്, കോണ്‍ഗ്രസ് ഐ 12 ാം വാര്‍ഡ്കമ്മിറ്റി സെക്രട്ടറി കെ അബ്ദുല്ല കടപ്പള്ളം, ട്രഷറര്‍ കെ മാധവന്‍ കോളിയടുക്കം, മുസ്ലിംലീഗ് അഞ്ചാം വാര്‍ഡ് പ്രസിഡന്റ് ബി എം അബ്ദുള്‍ റഹ്മാന്‍ ഇരുപാര്‍ട്ടികളുടെയും സജീവ പ്രവര്‍ത്തകരായ എന്‍ എ അഹമ്മ്, എ പി ഹംസ, നാസര്‍ കോളിയടുക്കം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
പൊതുയോഗത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റി വി പി പി മുസ്തഫ എന്നിവര്‍ സംസാരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,


No comments:
Post a Comment