Latest News

പ്രവാസി പുനരധിവാസം നടപ്പിലാക്കും - കെ.ബാബു.


കാഞ്ഞങ്ങാട്: തിരിച്ചു വന്ന പ്രവാസികളിൽ 55 വയ്യസിനു മുകളില്ലുള്ളവരെയും ക്ഷേമ പദ്ധതികളിൽ ഉൾപെടുത്താൻ ഉള്ള നടപടികൾ ധനകാര്യ വകുപിന്ടെ പരിഗണനയിലാണെന്നും അടുത്ത നിയമ സഭാ സമ്മേളനത്തിൽ ഇത് നടപ്പിൽ വരുത്താൻ ഗവണ്മെന്റ് പ്രതിജ്ഞ്ച്ചാ ബദ്ധരാനെന്നും പ്രവാസി പുനരധിവാസ പാക്കേജ് ഉടൻ നടപിലാക്കുമെന്നും മന്ത്രി കെ ബാബു പറഞ്ഞു.

പ്രവാസി കോണ്‍ഗ്രസ്‌ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപിച്ച പ്രവര്ത്തക കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ എസ എസ എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരിച്ചു വന്ന പ്രവാസികളുടെ മക്കൾക്ക് പ്രവാസി-രാജീവ്ജി പുരസ്കാർ വിതരണം ചെയ്തു.  ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ പദ്മരാജൻ ഐങ്ങോത്ത് അധ്യക്ഷനായിരുന്നു.

കെ പി സി സി ജനറൽ സെക്രടറി കെ പി കുഞ്ഞി കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അഡ്വക്കേറ്റ് എം സി ജോസ്, ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മാരായ എം അസ്സിനാർ, സോമി മാത്യു, കെ വി സുധാകരൻ, മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മാരായ വാസു മങ്ങാട്, എം പി എം ഷാഫി, സംസ്ഥാന സെക്രടറി നാം ഹനീഫ, ജില്ലാ ഭാരവാഹികളായ മൊഹമദ് വലാപടി, യു വി എ റഹ്മാൻ സംസാരിച്ചു, ജമീല അഹമ്മദ് സ്വാഗതവും, സിജോ ചാമക്കാല നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.