തിരുവനന്തപുരം: അമ്മയും മകനും ട്രെയിനിടിച്ചു മരിച്ചു. കരിക്കകം സ്വദേശി വനജകുമാരി (50) മകന് വിജേഷ് രാജ് (30) എന്നിവരാണ് മരിച്ചതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. രാവിലെ എട്ടരയോടെ ചാക്ക മുരുകന് കോവിലിന് സമീപമാണ് സംഭവം.
റെയില്‍വെ പാളം മുറിച്ചു കടക്കവെ ട്രയിനിടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പോലീസിന് നല്കിയ വിവരം. പേട്ട പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകനുമാണ് മരിച്ചതെന്ന് മനസിലായത്. ഇവരില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ബന്ധുക്കളെ വിളിച്ചു വരുത്തി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. മലയിന്‍കീഴ്, തിരുവല്ലം എന്നിവിടങ്ങളില്‍ മാറി മാറി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment