മലപ്പുറം : തവനൂര്‍ മണ്ഡലം മുസ്ലീം ലീഗിലെ ഗ്രൂപ്പുപോരിനെ തുടര്‍ന്ന് മംഗലം പഞ്ചായത്ത് ഭരണസമിതിയിലെ മുന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ രാജിവെച്ചു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതി രാജിവെക്കണമെന്ന ആവശ്യം ഉയരുന്നു.
മംഗലം പഞ്ചായത്ത് ഭരണ സമിതിയിലെ ലീഗ് അംഗങ്ങളായ മുഹമ്മദ് റാഫി, കെ ശിഹാബുദ്ദീന്‍, ഹുസൈന്‍ എന്ന കുഞ്ഞുട്ടി എന്നിവരാണ് രാജിവെച്ചതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്രന് കത്ത് നല്‍കിയത്. തങ്ങളുടെ വാര്‍ഡിനോട് ഭരണസമിതി അവഗണന കാണിക്കുന്നതായും ഭരണ നേതൃത്വം മുസ്ലീം ലീഗ് നേതാവ് എം അബ്ദുള്ളക്കുട്ടി അടക്കമുള്ള കോക്കസിന്റെ കൂടെയാണെന്നും രാജി വെച്ചവര്‍ പറയുന്നു.

എം അബ്ദുള്ളക്കുട്ടിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും രാജിവെച്ച അംഗങ്ങള്‍ ആവശ്യപ്പെട്ടു.
തീരദേശ പഞ്ചായത്തായ മംഗലത്ത് മുസ്ലീം ലീഗിലെ വിഭാഗിയത ഇതോടെ രൂക്ഷമായി. എം അബ്ദുള്ള കുട്ടിയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ലീഗിന്റെ വളര്‍ച്ചക്ക് തടസ്സമാണെന്നും ഇത് ലീഗ് നേതൃത്വം അവഗണിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment