കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി അപകീര്‍ത്തികരമായ പ്രയോഗം നടത്തിയതിനും അക്രമത്തിന് പ്രേരിപ്പിച്ചതിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി പരാതി നല്‍കി. സഊദി അറേബ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.മുരളീധരന്‍, ജയചന്ദ്രന്‍ നെരുവമ്പ്രം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
വിവാഹപ്രായം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെയും വ്യക്തിപരവുമായ നിലപാടുകള്‍ മായിന്‍ ഹാജി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചില പ്രതികരണങ്ങളും അതിനുള്ള കമന്റുകളും വന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള കമന്റ് പോസ്റ്റ് ചെയ്ത ജയചന്ദ്രന്‍ നെരുവമ്പ്രം, അത് ഷെയര്‍ ചെയ്ത മുരളീധരന്‍ എന്നിവരുടെ നടപടി സാമുദായിക സ്പര്‍ധ വളര്‍ത്തും വിധമുള്ളതാണെന്ന് മായിന്‍ ഹാജി പരാതിയില്‍ പറയുന്നു.
റിയാദ് ഇന്ത്യന്‍ അംബാസഡര്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി, പ്രവാസി കാര്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, സംസ്ഥാന സൈബര്‍ സെല്‍, ഡിജിപി എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment