Latest News

ശിവന്‍ കഞ്ചാവ് വലിക്കുന്ന ചിത്രം പോസറ്ററില്‍: : ആഷിക് അബുവിനെതിരെ ഹിന്ദുസംഘടനകള്‍

മലയാള യുവസംവിധായകരില്‍ ശ്രദ്ധേയനായ ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കിഗോള്‍ഡിന്റെ പ്രചരണപോസ്റ്ററിനെതിരെ ഹൈന്ദവസംഘടനകള്‍ രംഗത്ത്. പോസ്റ്ററില്‍ ശിവന്‍ കഞ്ചാവ് വലിച്ചിരിക്കുന്ന പോസ്റ്ററാണ് ഇവരെ പ്രകോപിപ്പിച്ചിരി്ക്കുന്നത്.

ശിവനും വിപ്ലവകാരിയായ ചെഗുവേരയും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന പോസ്റ്ററാണ് ഇറങ്ങിയിരിക്കുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഒരു സംഘം ആഷിക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ആഷിക്കിനെതിരെ നിയമനടപടിക്കൊരുങ്ങകയാണന്നാണ് ഹൈന്ദവസംഘടനാ നേതക്കള്‍ നല്‍കുന്ന സൂചന. കഞ്ചാവിന്റെ പ്രചരണത്തിനായി മതവികാരത്തെ വൃണപ്പെടുത്തി ഹൈന്ദവദൈവത്തെ ഉപയോഗപ്പെടുത്തി വര്‍ഗ്ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.