Latest News

നീലേശ്വരം സ്വദേശി മസ്‌ക്കറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: നീലേശ്വരം സ്വദേശി മസ്‌ക്കറ്റിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. തെരുവിലെ തിഡില്‍ അബ്ദുള്‍ അസീസ് (55) ആണ് മരിച്ചത്. അവധിക്ക് നാട്ടിലായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് തിരിച്ചു പോയത്. 

ഭാര്യ- കെ സുബൈദ. മക്കള്‍- ഫബിത (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അജാനൂര്‍), ഫാമിസ്, ഫാര്‍സിം (ഇരുവരും വിദ്യാര്‍ത്ഥികള്‍). മരുമകന്‍- നൗഷാദ് (ഗള്‍ഫ്). സഹോദരങ്ങള്‍- ടി കുഞ്ഞാമു (റിട്ട.അധ്യാപകന്‍), കരീം ഹാജി, അബ്ദുള്ള (മസ്‌ക്കറ്റ്), അബ്ദുള്‍ സത്താര്‍, ഖദീജ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.