മുള്ളേരിയ: മദ്റസാധ്യാപകന് കുഴഞ്ഞുവീണു മരണപ്പെട്ടു. പിലാങ്കട്ട ജുമാ മസ്ജിദ് മുഅദ്ദിനും മദ്റസാധ്യാപകനുമായ ദേലംപാടി മയ്യളം സ്വദേശി സൂപ്പി മുസ്ലിയാര് (55) ആണ് മരണപ്പെട്ടത്.
പരേതരായ അബ്ദുല്‍ ഖാദിര്‍-ആസ്യുമ്മ ദമ്പതികളുടെ മകനാണ്. ബീഫാത്തിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അശ്റഫ്, അബ്ദുല്‍ ഖാദിര്‍, അഹമ്മദ് ഫൈസല്‍ (ദര്‍സ് വിദ്യാര്‍ഥി), ശാഹിദ് മിഖ്ദാദ്, ആഇശത്ത് ശബാന (സ്കൂള്‍ വിദ്യാര്‍ഥിനി), ആശിഖ് മിദ്ലാജ്. സഹോദരങ്ങള്‍: ഹസൈനാര്‍ നെല്ലിക്കട്ട, കുഞ്ഞിപ്പ, ഉമ്പു, പോക്കര്.
പിലാങ്കട്ടക്കു പുറമെ മയ്യളം, ദേലംപാടി ഹിദായത്ത് നഗര്‍, ഗാളിമുഖം സറോളി, അഡൂര്‍, കുണ്ടാര്‍, മഞ്ഞംപാറ, പൈക്ക, പാലക്കുന്ന് എന്നിവിടങ്ങളില്‍ മദ്റസാധ്യാപകനും പള്ളി മുഅദ്ദിനുമായി സേവനം ചെയ്തിട്ടുണ്ട്.
എസ് വൈ എസ് മയ്യളം യൂനിറ്റ് കമ്മിറ്റിയംഗമാണ്.
സൂപ്പി മുസ്ലിയാരുടെ നിര്യാണത്തില്‍ എസ് വൈ എസ്, എസ് വൈ എസ് ദേലംപാടി സെക്ടര്‍-സര്‍ക്കിള്‍ കമ്മിറ്റികള്‍ അനുശോചിച്ചു. മുഹിമ്മാത്ത് അസി.മാനേജര്‍ ഉമര്‍ സഖാഫി, എസ് ജെ എം ദേലംപാടി റെയ്ഞ്ച് പ്രസിഡന്റ് മുഹ്യദ്ദീന് കാമില്‍ സഖാഫി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment