Latest News

റിഷാദ് വധം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം: മുസ്‌ലിം ലീഗ്


കാസര്‍കോട്: റിഷാദ് വധക്കേസിലെ പ്രതികളെ വെറുതെവിട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

പ്രസ്തുത കേസിലെ പ്രതികളെ വെറുതെവിട്ട സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കേസിനെ സംബന്ധിച്ച് വിശകലനം നടത്താനും കീഴഘടകങ്ങളോട് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി.അഹമ്മദലി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം.ശംസുദ്ദീന്‍ ഹാജി, കെ.ഇ.എ.ബക്കര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.