ആലപ്പുഴ: കുടിയന്മാരുടെ പോക്കറ്റില്‍ കൈയിട്ടുവാരി നവംബര്‍ രണ്ട് മുതല്‍ വിദേശമദ്യത്തിന് വിലകൂടുന്നു. അഞ്ച് മുതല്‍ 10 ശതമാനം വരെയാണ് വിലവര്‍ദ്ധനവ്. റം ഉള്‍പ്പെടെയുള്ള ജനപ്രിയ ബ്രാന്റുകള്‍ക്കാണ് വില വര്‍ദ്ധന ഏറ്റവും അധികം ബാധിക്കുക.
ഇപ്പോഴത്തെ വിലവര്‍ദ്ധനവ് മുന്‍ധാരണ പ്രകാരം കമ്പനികള്‍ക്ക് വേണ്ടിയുള്ളതാണ്. കഴിഞ്ഞ മൂന്ന് തവണ മദ്യത്തിന് വില കൂട്ടിയപ്പോഴും ലാഭം സര്‍ക്കാരിലേയ്ക്ക് നികുതിയായാണ് പോയിരുന്നത്. കമ്പനികള്‍ക്ക് ഇതില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല.
ഇതില്‍ അസന്തുഷ്ടരായിരുന്ന മദ്യക്കമ്പനികള്‍ സമരത്തിന് ഒരുങ്ങിയിരുന്നെങ്കിലും ഓണത്തിന് ശേഷം വില വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ മദ്യക്കമ്പനികളുമായി ധാരണയിലെത്തുകയായിരുന്നു.
വിലവര്‍ദ്ധന മുന്നില്‍ കണ്ട് ബിവറേജസ് കോര്‍പ്പറേഷന്റെ എല്ലാ ജില്ലകളിലെയും വെയര്‍ഹൗസിംഗ് ഗോഡൗണുകളില്‍ മദ്യം സ്‌റ്റോക്ക് ചെയ്ത് തുടങ്ങി. ഓരോ ഗോഡൗണിലും കോടികളുടെ മദ്യം സ്‌റ്റോക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇത് പ്രയോജനപ്പെടുത്തി നവംബര്‍ ഒന്ന് വരെ കഴിയാവുന്നത്ര മദ്യം സ്‌റ്റോക്ക് ചെയ്യാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
നവംബര്‍ രണ്ട് മുതല്‍ മദ്യത്തിന്റെ വില വര്‍ദ്ധിക്കുമ്പോള്‍ ലഭിക്കുന്ന അധിക വരുമാനം ബിവറേജസ് കോര്‍പ്പറേഷന് കോടികളുടെ ലാഭമാണ് ഉണ്ടാക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് സെപ്തംബര്‍ 31ന് നടക്കേണ്ട അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പ് നവംബര്‍ ഒന്നിലേയ്ക്ക് നീട്ടിയത്. സാധാരണ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സെപ്തംബര്‍ 31നും ജില്ലാതല വെയര്‍ഹൗസിംഗ് ഗോഡൗണുകളില്‍ ഒക്ടോബര്‍ ഒന്നിനുമാണ് കണക്കെടുപ്പ് നടത്തിയിരുന്നത്.
എന്നാല്‍ ഇത്തവണ വിലവര്‍ദ്ധന മുന്നില്‍ കണ്ട് കണക്കെടുപ്പ് ഒക്ടോബര്‍ 31നും നവംബര്‍ ഒന്നിലേയ്ക്കും മാറ്റുകയായിരുന്നു. വില വര്‍ധിക്കുന്നതോടെ മദ്യക്കമ്പനികള്‍ക്കൊപ്പം സര്‍ക്കാരിന്റെ പോക്കറ്റിലേയ്ക്കുള്ള നികുതി വരവും വര്‍ധിക്കും. എന്തുതന്നെയായാലും കുടിയന്മാരുടെ പോക്കറ്റ് കാലിയാകുമെന്നതില്‍ ഒരു സംശയവും വേണ്ട.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Alcohol, Rate
No comments:
Post a Comment