പഴയങ്ങാടി: ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് മറിച്ച് വിറ്റ നാലംഗസംഘത്തെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് പത്തോളം ഇരുചക്ര വാഹനങ്ങള്‍ കണ്ടെടുത്തു. കുഞ്ഞിമംഗലം സ്വദേശി സിയാദ് (18), വെള്ളൂര്‍ ഏച്ചിലാംവയല്‍ സ്വദേശി നിസാം (25), പയ്യന്നൂര്‍ കോറോത്തെ നിധിന്‍ (19), മിഥുന്‍ (18) എന്നിവരെയാണ് പഴയങ്ങാടി എസ്.ഐ: ഇ.കെ. ഷിജുവിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലായവരില്‍ ചിലര്‍ക്ക് നേരിട്ടും മറ്റ് ചിലര്‍ക്ക് പരോക്ഷമായും കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് കരുതുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, വളപട്ടണം, ചന്തേര തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് നിരവധി ബൈക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയി ഇവര്‍ മറിച്ചു വിറ്റതായി കരുതുന്നു. പഴയങ്ങാടി മേഖലയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ക്ക് ഇരുചക്ര വാഹനങ്ങള്‍ അകമ്പടി സേവിക്കാറുണ്ട്. പോലീസിനെ കാണുമ്പോള്‍ മണല്‍ മാഫിയകള്‍ക്ക് വിവരം നല്‍കാനാണ് ഇരുചക്രവാഹനങ്ങളില്‍ അകമ്പടി സേവിക്കാറുള്ളത്.
ഏതാനും നാള്‍ മുമ്പ് ഇങ്ങനെ ബൈക്കില്‍ അകമ്പടി സേവിച്ച നിയാസിനെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹം തടസപ്പെടുത്തിയതിന് പിടികൂടിയിരുന്നു. അന്ന് ഇയാള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബൈക്കിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ തൃച്ചംബരം സ്വദേശിയുടേതാണെന്ന് വ്യക്തമായി.
അയാളുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ ബൈക്ക് നേരത്തെ മോഷണം പോയതാണെന്നും ഇതുസംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും വ്യക്തമായി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വന്‍ റാക്കറ്റ് വലയിലാകാന്‍ ഇടയാക്കിയത്. കസ്റ്റഡിയിലുള്ള നിസാം നേരത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pazhayangadi, Police, Arrested
No comments:
Post a Comment