നെയ്യാറ്റിന്‍കര: സംശയരോഗിയായ ഭര്‍ത്താവിന്റെ അടിയേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി തിങ്കളാഴ്ച രാത്രി മരിച്ചു. നെയ്യാറ്റിന്‍കര അതിയന്നൂര്‍ കുഞ്ചുവീട്ടുവിള വീട്ടില്‍ സുരജയാണ് (38) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സ്വദേശി ഷാജിയെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരജയുടെ ആദ്യഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി നില്ക്കുമ്പോള്‍ അടുപ്പം സ്ഥാപിച്ച് കൂടെ താമസിക്കുകയായിരുന്നു ഷാജി. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ഇയാള്‍ എട്ടുവര്‍ഷമായി സുരജയ്‌ക്കൊപ്പമുണ്ട്. പലപ്പോഴും സുരജയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടില്‍ വഴക്ക് നടക്കാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ 8 നും വീട്ടില്‍ വഴക്ക് നടന്നു. തുടര്‍ന്ന് ഷാജി കമ്പെടുത്ത് സുരജയുടെ തലയ്ക്ക് അടിച്ചു. തല പൊട്ടി ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കളെത്തിയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് മക്കളില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attcked, Police, Arrested, Died

No comments:
Post a Comment