തിരുവനന്തപുരം: പിണറായി വിജയനെ നല്ലവനെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. വൈദ്യുതി മന്ത്രി എന്ന നിലയ്ക്ക് രണ്ട് വര്‍ഷം നന്നായി ഭരിച്ചുവെന്നാണ് പറഞ്ഞത്. ലാവ്‌ലിന്‍ കേസില്‍ പിണറായി തെറ്റ് ചെയ്തുവെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പാര്‍ട്ടിഗ്രാമത്തില്‍ വിഎസ് അനുകൂലികള്‍നേതൃത്വം നല്‍കുന്ന സാംസ്‌കാരിക സംഘടന മയ്യില്‍ മേഖലയിലെ ഒറപ്പടിയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു പിണറായിയെ മികച്ച വൈദ്യുതമന്ത്രിയായിരുന്നുവെന്ന് വിശേഷിപ്പിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പി.സി ജോര്‍ജ്.
കൈ.പി.സി.സി എക്‌സിക്യൂട്ടീവ് സ്ഥാനം ഏത് അണ്ടനും അടകോടനും ഉള്ളതല്ല. ധാര്‍മ്മികതയുള്ളവര്‍ ഇന്ന് അധികാര ശ്രേണിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pinarai Vijayan, P.C.George


No comments:
Post a Comment