Latest News

അരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു പച്ച പെയിന്റടിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍

തളിപ്പറമ്പ്: അരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു പച്ച പെയിന്റടിച്ച സംഭവത്തില്‍ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അരിയിലെ കാനത്തില്‍ മുസമ്മില്‍ (22) നെയാണ് തളിപ്പറമ്പ് എസ്‌ഐ എ. അനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. ഈ കേസില്‍ രണ്ടു പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

മൂന്നു പ്രതികളെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. മുസമ്മിലിനെ കോടതിയില്‍ ഹാജരാക്കും. രാത്രിയുടെ മറവിലായിരുന്നു സംഘം സിപിഎം ഓഫീസിന്റെ പുറംചുവരില്‍ പൂര്‍ണമായി പച്ചപെയിന്റ് അടിച്ചത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. അതുകൊണ്ടുതന്നെ പോലീസും കേസ് ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, League, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.