Latest News

ജമ്മു ജയിലില്‍ പാക് തടവുകാരനെ സഹതടവുകാരന്‍ ആക്രമിച്ചു; നില ഗുരുതരം

ജമ്മു: ജമ്മുവിലെ ജയിലില്‍ പാക്കിസ്ഥാന്‍ തടവുകാരനെ സഹതടവുകാര്‍ ആക്രമിച്ചു. ആക്രണത്തിനിരയായ സനവുള്ള ഹാന്‍(54) എന്ന പാക്കിസ്ഥാന്‍ പൗരനെ ജമ്മു കാശ്മീര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട വിദഗ്ധചികിത്സയ്ക്കായി ഹഖിനെ ചണ്ഡീഗഡിലേക്ക് മാറ്റും. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു മുന്‍സൈനികനാണ് ആക്രമണം നടത്തിയത്. ഹാമര്‍ ഉപയോഗിച്ചുള്ള ആക്രമത്തില്‍ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.

സംഭവത്തില്‍ ജമ്മു ജയില്‍ സൂപ്രണ്ടിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 1999 ല്‍ ഇന്ത്യയില്‍ നടന്ന ഭീകരാക്രണക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്ന പാക് പൗരനാണ് സനവുള്ള ഹഖ്. സനവുള്ള ഹഖിനെ സന്ദര്‍ശിക്കാന്‍ പാക് ഹൈക്കമ്മീഷണര്‍ ഇന്ത്യന്‍ അധികൃതരുടെ അനുമതി തേടി.

സരബ്ജിത്ത് സിങ് സംഭവത്തോടുള്ള പ്രതികാരനടപടിയായാണോ ഇത്തരമൊരു ആക്രമണമുണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടില്ല സരബ്ജിത്ത് പാക് ജയിലില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ ജയിലുകളിലെ പാക് തടവുകാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇരുരാജ്യങ്ങളിലെയും തടവുകാരെ കഴിയുമെങ്കില്‍ വെവ്വേറെ താമസിപ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ജമ്മുവിലെ ജയിലില്‍ ഇന്ത്യക്കാരായ തടവുകാരുടെ ഒപ്പം തന്നെയായിരുന്നു പാക് തടവുകാരുമെന്നാണ് വിവരം. ഉത്തര്‍പ്രദേശിലും മറ്റും ഇന്ത്യന്‍ തടവുകാരില്‍ നിന്നും പാക് തടവുകാരെ വേറിട്ട് താമസിപ്പിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.