തിരുവനന്തപുരം: കണ്ണൂരിലെ ആക്രമണത്തില്‍ പരുക്കേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. രാവിലെ ഡോക്ടര്‍മാരുടെ സംഘം നടത്തിയ വിദഗ്ദ പരിശോധനക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ഔദ്യോഗിക വസതിയിലേയ്ക്കാണ് അദ്ദേഹം പോയത്. മൂന്ന് ദിവസത്തെ വിശ്രമം അദ്ദേഹത്തിന് ആവശ്യമാണെന്ന് ഡോക്ടര്‍മാര് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെഞ്ചിനും, നെറ്റിക്കും, കാലിനുമായിരുന്നു പരുക്കേറ്റിരുന്നത്. നെഞ്ചിലെ നീര്‍ക്കെട്ടിന് കുറവ് വന്നിട്ടുണ്ട്. പരിപൂര്‍ണമായ വിശ്രമമാണ് ഇനി വേണ്ടതെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
വീട്ടിലെത്തിയാലും മൂന്ന് ദിവസം കൂടിയെങ്കിലും പരിപൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചേക്കും. അതുകൊണ്ട്തന്നെ മുഖ്യമന്ത്രിയുടെ വരും ദിവസങ്ങളിലെ ഔദ്യോഗിക പരിപാടികള്‍ക്കും മാറ്റമുണ്ടായേക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, UmmanChandi, Hospital, Thiruvananthapuram

No comments:
Post a Comment