ചെങ്കള: എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ അറബിയ്യ നിര്‍വാഹക സമിതിയംഗവും മത-സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായ ബി.കെ. അബ്ദുല്ല ഹാജി ബേര്‍ക്ക (55) നിര്യാതനായി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബ്ദുല്ല ഹാജി ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ മരണപ്പെടുകയായിരുന്നു.
കല്ലക്കട്ട മജ്മഅ് ഉപാധ്യക്ഷന്‍, കട്ടത്തട്ക്ക മുഹിമ്മാത്ത് കമ്മറ്റിയംഗം, എസ്.വൈ.എസ്. ചെങ്കള യൂണിറ്റ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, മേഖലാ ട്രഷറര്‍, ബേവിഞ്ച ജമാഅത്ത് കമ്മറ്റിയംഗം, സ്റ്റാര്‍നഗര്‍ നൂറുല്‍ ഹുദാ മദ്രസാ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്രാക്ടറും ബിസിനസുകാരനുമായിരുന്നു.
നിരവധി സ്ഥാപനങ്ങള്‍ക്ക് ഗണ്യമായ സംഭാവനകള്‍പിച്ച ബി.കെ. അബ്ദുല്ല ഹാജിക്ക് ജാവക്കല്‍ ഔലിയ, ഉള്ളാള്‍ തങ്ങള്‍, കുമ്പോല്‍ സയ്യിദുമാര്‍, ത്വാഹിര്‍ തങ്ങള്‍, ആദൂര്‍ തങ്ങള്‍, എം.എ. ഉസ്താദ് തുടങ്ങിയ സയ്യിദുമാരും പണ്ഡിതരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
പരേതനായ ബി.കെ മമ്മിഞ്ഞി ഹാജിയു-നഫീസ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത്ത് സുഹ്‌റ, മക്കള്‍: ഖൗലത്ത് ബീവി, സുമയ്യ (സഅദിയ്യ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനി), മുഹമ്മദ് അമീന്‍ (എന്‍.എ. മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി). മരുമകന്‍: ഫയാസ് ഹോങ്കോംഗ്.

സഹോദരങ്ങള്‍: ബി.കെ അബ്ദുല്‍ ഖാദിര്‍ ഹാജി, ബീഫാത്വിമ, ഇബ്രാഹിം, ഇസ്മാഈല്‍, ദൈനബി, അസ്മ, സഫിയ, റുഖിയ, സൗദി, ബഷീര്‍, സലീം ബേവിഞ്ച.
ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ ബേവിഞ്ച ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
നൂറുകണക്കിനാളുകള്‍ വീട്ടിലെത്തി അനുശോചിച്ചു. ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍, മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റു തങ്ങള്‍ ആദൂര്‍, എസ്.വൈ.എസ് നേതാക്കളായ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവെള്ളൂര്‍, എസ്.എസ്.എഫ്. ജില്ലാ സെക്രട്ടറി സി.എന്‍. ആരിഫ് തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.
സഅദിയ്യയുടെയും സമുദായത്തിന്റഎയും ക്ഷേമത്തിനായി ഓടി നടന്ന കര്‍മോത്സുകനായ പ്രവര്‍ത്തകനായിരുന്നു ബി.കെ.യെന്ന് സഅദിയ്യ ജനറല്‍ മാനേനജര്‍ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment