കൊച്ചി: കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ അടക്കം 13 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി വിധിച്ചു. വിചാരണ നേരിട്ട 18 പ്രതികളില്‍ അഞ്ച് പേരെ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ കുറ്റവിമുക്തരാക്കി. അബ്ദുള്‍ ജലീലും, സര്‍ഫ്രാസ് നവാസും കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളില്‍ ഉള്‍പ്പെടുന്നു.കുറ്റക്കാര്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കശ്മീരില്‍ ആയുധ പരിശീലനത്തിനായി യുവാക്കളെ കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് കേസ്. ലഷ്‌കര്‍ഇതോയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുന്നതായി എന്‍.ഐ.എ. ആരോപിച്ചിരുന്നു. കശ്മീര്‍ റിക്രൂട്ട്‌മെന്‍റ് കേസിലെ പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് കിട്ടിയിരുന്നതായി എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി.
ദേശവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്നീ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. പ്രതികളായ നാല് മലയാളികള്‍ 2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. നാല് യുവാക്കള്‍ പാകിസ്താനിലേക്ക് നുഴഞ്ഞുകയറുന്നതിനായി അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടായിരുന്നതായി എന്‍.ഐ.എ. കണ്ടെത്തി. പ്രതികളായ പാക്‌സ്താന്‍കാരന്‍ വാലി എന്ന അബ്ദുള്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ പിടികൂടാനായില്ല. ശേഷിക്കുന്ന 18 പേരാണ് രഹസ്യ വിചാരണ നേരിട്ടത്.
2012 ഫിബ്രവരിയിലാണ് എന്‍.ഐ.എ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങിയത്. 2008 ആഗസ്തില്‍ പ്രതികള്‍ കണ്ണൂരില്‍ രഹസ്യ യോഗം ചേര്‍ന്നാണ് കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ. കൂടുതല്‍ അന്വേഷണം നടത്തിയത്. 70ഓളം യുവാക്കളുമായി തടിയന്‍റവിട നസീര്‍ ബന്ധപ്പെട്ടിരുന്നതായി തെളിവ് ലഭിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment