കോട്ടയം: നഗരത്തില്‍ ചന്തക്കവലയ്ക്ക് സമീപം മധ്യവയസ്‌കന്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍. മാര്‍ക്കറ്റിനുള്ളില്‍ പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ശിവരാമന്‍ (55) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കൊലപാതകമാണന്ന് സംശയമുണ്ട് . ഇയാളുടെ വലത് ചെവിക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. മൃതദേഹം ചരിഞ്ഞാണ് കിടക്കുന്നത്.
സമീപത്ത് രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. വ്യാഴാവ്ച പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ കോട്ടയം വെസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരുവല്ല സ്വദേശിയായ ശിവരാമന്‍ വര്‍ഷങ്ങളായി ചന്തക്കവലയ്ക്ക് സമീപം കടത്തിണ്ണയിലാണ് കിടന്നിരുന്നത്.
സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരനായ ഇയാള്‍ ബുധനാഴ്ച രാത്രി ചിലരുമായി വാക്കേറ്റമുണ്ടാക്കിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വഴക്കിട്ടവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dead Body, Blood, Police, Case


No comments:
Post a Comment